ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി വർദ്ധിച്ചു: ഡെപ്യൂട്ടി സ്പീക്കർ

  konnivartha.com: ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി സമൂഹത്തിൽ വർദ്ധിച്ചുവരികയാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു., ന്യൂസ് ട്രാക്ക് കേരള ,ശിലാമ്യൂസിയം, ഡയൽ കേരള ഓൺലൈൻ ചാനൽ എന്നിവ സംയുക്തമായി നടത്തിയ ഓൺലൈൻ മാധ്യമ കൂട്ടായ്മയും പുരസ്ക്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം . ചെറുപ്പക്കാരുടെ തലമുറ ഇന്ന് പത്രം വായിക്കുന്നത് ഓൺലൈനായിട്ടാണ്. സമൂഹ മാധ്യമങ്ങൾ വലിയ മാറ്റമാണ് സമൂഹത്തിൽ കൊണ്ടുവന്നതെന്നും ചിറ്റയം പറഞ്ഞു.ശിലാ മ്യൂസിയം ഡയറക്ടർ ശിലാസന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ന്യൂസ് ട്രാക്ക് കേരള ചീഫ് റിപ്പോർട്ടർ ജയൻ.ബി. തെങ്ങമം പ്രോഗ്രാം വിശദീകരണം നടത്തി. ഡോ. ജിതേഷ്ജി, ഡോ. പുനലൂർ സോമരാജൻ ,ഹരിപത്തനാപുരം, പറക്കോട് ഉണ്ണികൃഷ്ണൻ, ബാബു ജോൺ, റ്റി.ആർ അജിത്ത് കുമാർ, പി.ബി. ഹർഷകുമാർ ,പഴകുളം ശിവദാസൻ, തുടങ്ങിയവർ പ്രസംഗിച്ചു. 25 വനിതകളുടെ ചിത്രപ്രദർശനം അടൂർ നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്…

Read More

എംഡിഎംഎയുമായി യുവാവിനെ പിടികൂടി

  konnivartha.com/പത്തനംതിട്ട : എംഡിഎംഎയുമായി യുവാവിനെ പോലീസ്  പിടികൂടി. അടൂർ പെരിങ്ങനാട് പുത്തൻചന്ത അയനിവിളവടക്കേവീട്ടിൽ റിജോ രാജ(24)നെയാണ് പോലീസ് സ്പെഷ്യൽ സ്‌ക്വാഡും അടൂർ പോലീസും ചേർന്ന് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 0.480 മില്ലീ ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. രഹസ്യവിവരത്തെതുടർന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. സ്വന്തം ആവശ്യത്തിന് വാങ്ങിയതാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഉറവിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഓണക്കാലത്തോടനുബന്ധിച്ച് ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന് ഊർജ്ജിതമായ നടപടികൾ പോലീസ് ജില്ലയിൽ സ്വീകരിച്ചുവരികയാണ്. അടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ, എസ്.ഐ.മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Read More

പതിനേഴുകാരി കൂട്ടബലാൽസംഗത്തിനിരയായി:കാമുകനും സുഹൃത്തുമടക്കം അഞ്ചുപേർ അറസ്റ്റിൽ

  konnivartha.com/ പത്തനംതിട്ട : പതിനേഴുകാരിയായ സ്കൂൾ വിദ്യാർത്ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ കേസിൽ അഞ്ചുപേരെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ പെൺകുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്.   പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിംഗിൽ ആണ് വിവരം പുറത്തറിയുന്നതും പോലീസിൽ അറിയിക്കുന്നതും. തുടർന്ന് പെൺകുട്ടിയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം, വിശദമായ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പ് പ്രകാരം കൂട്ട ബലാൽസംഗമുള്‍പ്പടെ നാലു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.   സംഭവത്തില്‍ പെൺകുട്ടിയുടെ കാമുകനായ കൊല്ലം പട്ടാഴിയിൽ നിന്നും അടൂർ നെല്ലിമുകളിൽ താമസിക്കുന്ന സുമേഷ്(19), പെൺകുട്ടിയുടെ സുഹൃത്ത് ആലപ്പുഴ നൂറനാട് പണയിൽ പോസ്റ്റ് ഓഫീസ് പരിധിയിൽ താമസിക്കുന്ന ശക്തി(18), ഇയാളുടെ സുഹൃത്തുക്കളായ ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയം പി.ഒയിൽ അനൂപ്(22), ആലപ്പുഴ…

Read More

അല്ലു അർജുനന് ഒപ്പം മല്ലുവും : ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം

ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിൽ ഒന്നാമൻ അല്ലു അർജുൻ:ഇൻസ്റ്റ റീൽസ് കാഴ്ചക്കാരുടെ എണ്ണം കൊണ്ട് അല്ലുവിന് ഒപ്പത്തിനൊപ്പം എത്താൻ ഒരു മല്ലുവും: ഇൻസ്റ്റയിലെ സൂപ്പർ താരങ്ങളെ അടുത്തറിയാം konnivartha.com : ലോകത്ത് ന്യൂ  ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഫെയ്സ്ബുക്കും ട്വിറ്ററും അല്ല ഇൻസ്റ്റഗ്രാം ആണെന്ന് സൈബർ സാക്ഷരതയുള്ള എല്ലാവർക്കും അറിയാം! ഇന്റർനെറ്റ് കണക്ഷന്റെ എണ്ണത്തിൽ 100 കോടിയിലേക്ക് കുതിക്കുന്ന ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.   ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം കാഴ്ചക്കാരും ആരാധകരുമുള്ള ഇന്ത്യക്കാരൻ ആരെന്നാണ് സൈബർ ലോകത്ത് ഏറ്റവും വലിയ ചർച്ചാവിഷയം.ബ്രഹ്‌മാണ്ഡസിനിമകളി ലെ നായകനും തെലുങ്ക് സൂപ്പർ സ്റ്റാറുമായ അല്ലു അർജുൻ! 2O മില്ല്യൻ ഫോളോവേഴ്‌സും 17 മില്ല്യനിലധികം കാഴ്ചക്കാരുമായി അല്ലു അർജുൻ ഇൻസ്റ്റഗ്രാമിലെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒന്നാമനായി വിലസുന്നു . എന്നാൽ അല്ലു അർജുനു ഇൻസ്റ്റഗ്രാം റീൽസ് കാഴ്ചക്കാരുടെ എണ്ണത്തിൽ വെല്ലുവിളി ഉയർത്തി നിൽക്കുന്നത് ആരെന്ന്…

Read More

മോതിരം വാങ്ങാന്‍ വന്ന് ജൂവലറിയില്‍ നിന്ന് നെക്‌ലേസും എടുത്ത് ഓടിയ മോഷ്ടാവ് പിടിയില്‍

  konnivartha.com : പത്തനംതിട്ട : മോതിരം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തി രണ്ടര പവനോളം വരുന്ന സ്വർണ്ണ നെക്ലേസുമായി കടന്ന മോഷ്ടാവിനെ അടൂർ പോലീസ് മണിക്കൂറുകൾക്കുള്ളിൽ കുടുക്കി.   കൊല്ലം എഴുകോൺ ഇരുമ്പനങ്ങാട് തുണ്ടിൽഭാഗം ശ്യാം ഭവനിൽ ശശിധരന്റെ മകൻ 32 വയസുള്ള അഭിലാഷാ(32)ണ് പൊലീസിൻറെ പിടിയിലായത്.അടൂർ സെൻട്രൽ ടോളിനു സമീപമുള്ള മുഗൾ ജൂവലറിയിൽ നിന്നാണ് നെക്ലേസ് മോഷ്ടിച്ചശേഷം ഇയാൾ കടന്നത്. ഉച്ചയ്ക്ക് 2.30-നാണ് സംഭവം.   മുണ്ടും ഷർട്ടും ധരിച്ച് ജൂവലറിയിലെത്തി സ്വർണ്ണ മോതിരം ആവശ്യപ്പെട്ടു. ഒന്നു, രണ്ട് മോതിരം നോക്കിയ ശേഷം തൻ്റെ ഭാര്യ വരാനുണ്ടെന്നും ഉടനെ എത്തുമെന്നും ജീവനക്കാരനെ വിശ്വസിപ്പിച്ചു. തുടർന്ന് സ്വർണ്ണം വാങ്ങാനെത്തിയ മറ്റുള്ളവരുടെ അടുത്തേക്ക് അയാൾ പോയതക്കത്തിന്, പ്രതി ഷെൽഫിൽ നിന്നും നെക്ലേസ് എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇയാളുടെ പിറകെ ജീവനക്കാർ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. വിവരമറിഞ്ഞെത്തിയ പോലീസ് നിരവധി…

Read More

ടിപ്പർ ലോറിക്ക് തീ പിടിച്ചു

അടൂർ ഇളമണ്ണൂരിൽ ടിപ്പർ ലോറിക്ക് തീ പിടിച്ചു. ഡ്രൈവറും സഹായിയും ഇറങ്ങി ഓടി. ഇളമണ്ണൂർ ടാർ മിക്സിങ് കേന്ദ്രത്തിൽ നിന്നും ടാർ മിക്സിങ്ങുമായി കരുനാഗപള്ളി ഭാഗത്തേക്ക് പോയ ടിപ്പർ ലോറിയാണ് കത്തിയത്. മുൻ ഭാഗം പൂർണ്ണമായി കത്തി നശിച്ചു. അടൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു.

Read More

പത്തനംതിട്ട : 3 യുവാക്കൾ എം ഡി എം എയുമായി പിടിയിൽ

നഗരങ്ങളിനിന്നും ഗ്രാമങ്ങളിലേക്ക് ലഹരിമരുന്ന് വ്യാപിപ്പിക്കാനുള്ള ശ്രമം തകർത്ത്‌ പോലീസ്, 3 യുവാക്കൾ എം ഡി എം എ യുമായി പിടിയിൽ konnivartha.com : നഗരപ്രദേശങ്ങൾ സുരക്ഷിതമല്ലെന്ന തോന്നലിൽ, ഗ്രാമങ്ങളിലെ കുട്ടികളെ ലക്ഷ്യമാക്കി നീങ്ങിയ ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. ഗ്രാമങ്ങളിൽ സുരക്ഷിത താവളം തേടി നീങ്ങിയ സംഘത്തിലെ അംഗങ്ങളെയാണ് ജില്ലാ പോലീസ് ഡാൻസാഫ് ടീമും ഏനാത്ത് പോലീസും ചേർന്ന് തന്ത്രപരമായി കുടുക്കിയത്. ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ തുടർന്നുവരവേ, ലഹരിക്കടത്ത് സംഘങ്ങൾ നാട്ടിൻപുറങ്ങളിൽ തമ്പടിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കൈമാറിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.   ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസർ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നിർദേശപ്രകാരം, നടത്തിയ നീക്കത്തിൽ ഇന്ന് വെളുപ്പിന് ഒരു…

Read More

രണ്ടര കിലോ കഞ്ചാവുമായി കൊടുമണ്ണിലെ സിപിഐ നേതാവ് പിടിയിൽ

  konnivartha.com : രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ജിതിൻ മോഹൻ ആണ് പിടിയിൽ. എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗം കൂടിയാണ് . ഇയാളില്‍നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അടൂര്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജിതിനും കൊടുമണ്‍ സ്വദേശിയായ അനന്തുവും വില്‍പ്പന നടത്താനുള്ള കഞ്ചാവുമായി കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ തടഞ്ഞത്. എക്‌സൈസിനെ കണ്ടതോടെ അനന്തു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിൻ എന്ന്…

Read More

ഹിമാചലിലേക്ക് പറക്കാന്‍ അടൂര്‍ ഗവ.ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊച്ചുമിടുക്കി ഇഷയും

  konnivartha.com : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏകഭാരത് ശ്രേഷ്ഠഭാരത് പരിപാടിയുമായി ബന്ധപ്പെട്ട് സമഗ്രശിക്ഷാ കേരളം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന  ട്വിന്നിങ് പ്രോഗ്രാമിലേക്ക് പത്തനംതിട്ട ജില്ലയില്‍ നിന്ന് ഇഷയും. അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററിസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഷാ ജാസ്മിന്‍. പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്കുള്ള ഒരാഴ്ച്ചത്തെ സന്ദര്‍ശന പരിപാടിയില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്കാണ് അവസരം ലഭിച്ചിട്ടുള്ളത്. അക്കാദമികരംഗത്ത് എല്ലാ ക്ലാസ്സുകളിലും മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടുള്ള ഇഷയ്ക്ക് പൂര്‍ണ്ണമായ പീരിയോഡിക്ടേബിള്‍ ഒരുമുട്ടത്തോടില്‍ ഏറ്റവും വേഗതയില്‍ 12 മിനിറ്റ് 56 സെക്കന്‍ഡ് കൊണ്ട് വരച്ചതിന് 2021 ഒക്ടോബര്‍ 16 ന് ഇന്ത്യ ബുക്ക് ഓഫ്‌ റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷയിലെഎസ്‌കോര്‍ട്ടിംഗ് അധ്യാപകരുടെ നേതൃത്വത്തിലാണ് സംഘത്തിന്റെ യാത്ര. സമഗ്രശിക്ഷാകേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ ഇഷാ ജാസ്മിന് യാത്രയയപ്പ് നല്‍കി. എസ്.എസ്.കെ. ജില്ലാപ്രോജക്ട്കോ-ഓര്‍ഡിനേറ്റര്‍…

Read More

അജ്ഞാതനായ വയോധികനെ പോലീസ് മഹാത്മയിലെത്തിച്ചു

  konnivartha.com : കൊടുമൺ- തെരുവിൽ രാത്രി സമയത്ത് അലഞ്ഞ് തിരിഞ്ഞ് കണ്ടതിനെ തുടർന്ന് ഉദേശം 85 വയസ്സ് തോന്നിക്കുന്ന വയോധികനെ കൊടുമൺ പോലീസ് സബ് ഇൻസ്പെക്ടർ അശോക് കുമാർ, മെമ്പർ വിജയൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇദ്ദേഹം ദാവീദ് എന്ന് പേര് പറഞ്ഞെങ്കിലും പിന്നീട് മാറ്റി മാറ്റിപ്പറയുകയാണ്.വാർദ്ധക്യ രോഗങ്ങളും ഓർമ്മക്കുറവും ഉണ്ട്, ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ അടൂർ മഹാത്മ ജന സേവന കേന്ദ്രത്തിൽ വിവരം നല്കണമെന്ന് മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ നമ്പർ – 04734299900

Read More