എവറസ്റ്റിന്‍റെ നെറുകയിൽ അടൂർ നിവാസിനി സോനു നാട്ടി ദേശീയപതാക

ഇന്ന് അന്താരാഷ്‌ട്ര എവറസ്റ്റ് ദിനം :   എവറസ്റ്റിന്‍റെ നെറുകയിൽ അടൂർ നിവാസിനി സോനു നാട്ടി ദേശീയപതാക konnivartha.com: സോനുവിന്റെ നടത്തത്തിന് അവളോളം തന്നെ പ്രായം വരും. ഒടുവിൽ നടന്ന് നടന്ന് സോനു എത്തിയതോ എവറസ്റ്റിന്റെ നെറുകയിലും. ബി ബി എ പഠനത്തിന് ശേഷം ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോഴാണ് എവറസ്റ്റ് കയറാൻ ഒരു സംഘം പോകുന്നുണ്ടെന്ന് സോനു അറിഞ്ഞത് ആവശ്യം ജോലി ചെയ്യുന്ന കമ്പനിയിൽ അറിയിച്ചപ്പോൾ ലീവ് തരില്ലെന്നായി. കുട്ടിക്കാലം മുതലുള്ള ആഗ്രഹത്തിന് ജോലി വിലങ് തടിയാണെന്ന് അറിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചു അങ്ങനെ എവറസ്റ്റ് കയറിയ 21 അംഗസംഘത്തിലെ ആദ്യ മലയാളിയായി അടൂര്കാരി സോന.എട്ട് ദിവസം കൊണ്ട് 17000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പിൽ എത്തിയത്. യാത്രയിൽ കടുത്ത മഞ്ഞും, തണുപ്പും ഉണ്ടായിരുന്നു എന്ന് സോനു പറയുന്നു ഓക്സിജൻ ലഭിക്കാത്ത അവസ്ഥയും നേരിടേണ്ടി വന്നു. മെയ്‌ അഞ്ചിനാണ് മലകയറ്റം…

Read More