തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി

  konnivartha.com: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി.റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്‌. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തിലുണ്ടായിരുന്നു .തിരുനെൽവേലി എംപി റോബർട്ട് ബ്രൂസും വിമാനത്തിൽ ഉണ്ടായിരുന്നു.  വിമാനത്തിൽ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്.യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് കേരള എം പിമാര്‍ പ്രതികരിച്ചു   എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത് .വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തി.തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിച്ചു .യാത്രക്കാരെല്ലാം സുരക്ഷിതരാണ് .യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.ഔദ്യോഗികമായി അന്വേഷണമാവശ്യപ്പെട്ട് പരാതിനൽകുമെന്ന് കെ.സി.…

Read More

സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു

konnivartha.com: സണ്ണി ജോസഫ് എംഎൽഎയെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു. കെ.സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും. പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കൺവീനർ. അതേസമയം നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. പുതിയ വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽ നിന്ന് നീക്കുകയും ചെയ്തു. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

Read More

പ്രതിഭകളുടെ സംഗമ വേദിയായി കോന്നി മെറിറ്റ് ഫെസ്റ്റ്

  konnivartha.com/ കോന്നി : വിദേശ രാജ്യങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത് നമ്മുടെ രാജ്യവും അത്തരം മാറ്റങ്ങളിലേക്ക് പോകുന്ന കാലം വിദൂരമല്ല അതിനായി പുതിയ തലമുറയെ പ്രാപ്തരാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അടൂർ പ്രകാശ് എം പി പറഞ്ഞു. കോന്നി മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത്, +2 ക്ലാസുകളിൽ എല്ലാ വിഷയത്തിനും A+ വാങ്ങിയ കോന്നി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾ, എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക് വാങ്ങി വിജയിച്ചവർ, റാങ്ക് ജേതാക്കൾ, സിവിൽ സർവ്വീസ് റാങ്ക് ജേതാക്കൾ തുടങ്ങിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. മനുഷ്യന്‍റെ ഉയരം അവന്‍റെ വിദ്യയുടെ ആഴം അനുസരിച്ചാണ്. വിദ്യയെന്നത് പുസ്തകങ്ങളിൽ നിന്നും കാണാതെ പഠിയ്ക്കുന്നതാണെന്ന് കരുതുന്നതും തെറ്റാണ് ജീവിത യാത്രയിലെ വിവേകത്തെ വിദ്യയായി കുരുതി മുന്നേറണമെന്ന് പ്രതിഭകളുമായി സംവദിച്ച് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ…

Read More

പത്താമത് കോന്നി മെറിറ്റ്‌ ഫെസ്റ്റ് ജൂണ്‍ ഒന്നിന്

  konnivartha.com: കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന പത്താമത് കോന്നി മെറിറ്റ്‌ ഫെസ്റ്റ് ജൂണ്‍ ഒന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . സെന്റ്‌ ജോര്‍ജ് മഹായിടവക ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിയ്ക്ക് രക്ഷാധികാരി അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും . മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യ അഥിതിയായി പങ്കെടുക്കും എന്ന് ചെയര്‍മാന്‍ റോബിന്‍ പീറ്റര്‍ അറിയിച്ചു . പത്ത് ,പ്ലസ് ടൂപരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടിയ കോന്നി നിയോജകമണ്ഡലത്തില്‍ താമസിക്കുന്നവരോ കോന്നി നിയോജകമണ്ഡലത്തിലെ സ്കൂളില്‍ പഠിച്ചതോ ആയ വിദ്യാര്‍ഥികളെ ആണ് ആദരിക്കുന്നത് . സിവില്‍ സര്‍വീസ് പരീക്ഷകളില്‍ റാങ്ക് ജേതാക്കളെയും പുരസ്കരിക്കും 700 വിദ്യാര്‍ഥികളെ ഫെസ്റ്റില്‍ ആദരിക്കും .

Read More

ശബരി റെയിൽ പാത പുനലൂർ വഴി നെടുമങ്ങാട് വരെ നീട്ടുവാന്‍ പരിശോധന നടത്തും

  konnivartha.com : മലയോരറെയിൽവേ കഴക്കൂട്ടം, നെടുമങ്ങാട്, പുനലൂർ, കോന്നി, എരുമേലി മലയോര റെയിൽ പാത ആവശ്യമാണെന്ന് ആറ്റിങ്ങല്‍ എം പി അഡ്വ അടൂര്‍ പ്രകാശ്‌ . ഈ ആവശ്യം ഉന്നയിച്ചു അടൂര്‍ പ്രകാശ് കേന്ദ്ര റയില്‍വേ മന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു അങ്കമാലി – എരുമേലി ശബരി റെയിൽ പാത പുനലൂർ വഴി നെടുമങ്ങാട് വരെ നീട്ടണമെന്ന അടൂര്‍ പ്രകാശ്‌ എം പിയുടെ ആവശ്യത്തിന്മേൽ പരിശോധന നടത്താൻ നിർദേശം നൽകിയതായി കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് റെയില്‍വേ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയതായി അഡ്വ അടൂര്‍ പ്രകാശ്‌ എം പി അറിയിച്ചു . ശബരി റെയിൽ പാത തിരുവനന്തപുരത്തേയ്ക്ക് നീട്ടുമ്പോൾ കൊല്ലം- ചെങ്കോട്ട റെയിൽ പാതയുമായി കൂടിച്ചേരുമെന്നതിനാൽ റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, കുളത്തൂപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്, പ്രദേശങ്ങളിലുള്ള ജനങ്ങൾക്കും തിരുവനന്തപുരം – ചെന്നൈ യാത്രക്കാർക്കും…

Read More

അടൂർ പ്രകാശിനും റോബിൻ പീറ്റർക്കും എതിരെ പോസ്റ്റർ

കോന്നി വാർത്ത ഡോട്ട് കോം  : ആറ്റിങ്ങൽ എംപി അടൂര്‍ പ്രകാശിനും കോന്നിയിലെ കോൺഗ്രസ്സ് നേതാവ് റോബിൻ പീറ്റർ എന്നിവർക്ക് എതിരെ  കോന്നിയിൽ വ്യാപകമായി പോസ്റ്ററുകൾ. കോണ്‍ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ്  പോസ്റ്റർ .പ്രമാടം ,പൂംങ്കാവ് ,കോന്നി നാരായണപുരം ചന്ത , ആനകൂട് ഭാഗം , ചേരീമുക്ക് , ചൈനാ മുക്ക് ഭാഗം , വകയാര്‍ എട്ടാം കുറ്റി എന്നിവിടെ ആണ് പോസ്റ്റര്‍ പതിച്ചത്. റോബിന്‍ പീറ്ററിന്‍റെ വിശ്വസ്തര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തു. ആറ്റിങ്ങല്‍ എംപി അടൂർ പ്രകാശിന്റെ ബിനാമിയാണ് റോബിൻ പീറ്ററെന്നും തെരഞ്ഞെടുപ്പിൽ റോബിൻ മത്സരിപ്പിക്കരുതെന്നുമാണ് പോസ്റ്ററിൽ പറയുന്നത്. കോന്നിയിൽ റോബിൻ പീറ്റർ ആയിരിക്കും മത്സരിക്കുകയെന്ന് ഇന്നലെ “കോന്നി വാർത്ത ഡോട്ട് കോം “റിപ്പോർട്ട് നൽകിയിരുന്നു.   കോന്നിയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാർട്ടിയിൽ പോര് രൂക്ഷമായി എന്നതിന് തെളിവാണ് ഈ പോസ്റ്ററുകൾ.…

Read More

കോന്നിയില്‍ വിജയസാധ്യത നിലനിർത്തിക്കൊണ്ടുള്ള സ്ഥാനാർഥിയെ യു ഡി എഫ് കണ്ടെത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : “കൈ”വിട്ട കോട്ടയായ കോന്നി മണ്ഡലം തിരിച്ച് പിടിക്കാന്‍ ഉള്ള നീക്കം കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് തുടങ്ങി . കോന്നിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോന്നി മുന്‍ എം എല്‍ എയും നിലവിലെ ആറ്റിങ്ങല്‍ എം പി യുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് കണ്ടെത്തുന്ന “പേരുകാരന്‍” കോന്നിയിലെ സ്ഥാനാര്‍ഥിയാകും എന്ന് തന്നെയുള്ള നീക്കമാണ് ഉള്ളത് . കോന്നിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കുവാന്‍ ആണ് അടൂര്‍ പ്രകാശിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും കിട്ടിയ നിര്‍ദേശം . അടൂര്‍ പ്രകാശിന് കോന്നിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായക സ്ഥാനം നല്‍കിയിട്ടുണ്ട് . 1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശ് കോന്നിയുടെ എം എല്‍ എയായിരുന്നു . കോന്നി മണ്ഡലത്തിലെ ഓരോ പ്രദേശത്തിലെയും ജനത്തെ കൃത്യമായി…

Read More

കെ.മുരളിധരന്‍ , അടൂർ പ്രകാശ് , കെ.സുധാകരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം@ഡെല്‍ഹി :കോൺഗ്രസിനെ അടിമുടി പരിഷ്ക്കരിക്കുന്നതിന്‍റെ ഭാഗമായി അടൂർ പ്രകാശും, കെ മുരളിധരനും നിയമസഭ തെരെഞ്ഞെടുപ്പിൽ മല്‍സാരിച്ചേക്കും .  ഹൈകമാൻഡിന്‍റെ പുതിയ ഫോർമില അനുസരിച്ച് കെ സുധാകരൻ താൽക്കാലിക കെ പി സി സി അധ്യക്ഷനാകും. ഭരണം തിരികെ പിടിക്കാൻ എന്ത് സാധ്യതയും പ്രയോഗിക്കുകയാണ് കോൺഗ്രസ് . ലോക്സസഭയിൽ കാര്യമായ സ്വാധീനമില്ലാത്ത കോൺഗ്രസ് അടിത്തട്ടിലെ സാധ്യതകൾ പരമാവധി പ്രയോജനെപെടുത്തി തിരികെ വരാമെന്നാണ് കണക്ക് കുട്ടുന്നത്. മുരളീധരനും , അടൂർ പ്രകാശും മുമ്പ് മൽസരിച്ച മണ്ഡലങ്ങളിൽ വീണ്ടും എത്തിയാൽ വലിയ വിജയം നേടാനാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. മുന്നണിയിലെ ഗ്രൂപ്പ് താൽപര്യങ്ങളോ പാർട്ടിയിലെ തൽപര്യ കക്ഷികളുടെ ഇടപ്പെടലോ കാര്യമാക്കേണ്ടതില്ല. ഇതു സംബന്ധിച്ച് സ്വകാര്യ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളാണ് പ്രധാന മാനദണ്ഡം. ഇടഞ്ഞു നിൽക്കുന്ന നായർ – ഈഴവ -ക്രിസ്ത്യൻ സമുദായങ്ങളെ ഒപ്പം നിർത്താനും പലരും…

Read More

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഓണ്‍ലൈന്‍ ആദ്യ സര്‍വ്വേ ഇന്ന് ഒന്നാമത്തെ ചോദ്യം

“കോന്നി വാര്‍ത്ത ഡോട്ട് കോം ” ഓണ്‍ലൈന്‍ ആദ്യ സര്‍വ്വേ ഇന്ന് ഒന്നാമത്തെ ചോദ്യം —————— ചോദ്യം ഒന്ന് : അടൂര്‍ പ്രകാശ് എം എല്‍ എ സ്ഥാനം രാജി വെക്കണമായിരുന്നോ .. ? ഉത്തരം കമന്‍റ് ചെയ്യുകയോ 8281888276 എന്ന വാട്സാപ് നമ്പറില്‍ അയക്കുകയോ [email protected] എന്ന മെയില്‍ ഐഡിയില്‍ അയക്കുകയോ ചെയ്യാം . എല്ലാ സുഹൃത്തുക്കളുടെയും സജീവ ചര്‍ച്ച ഉണ്ടാകണം . സ്നേഹപൂര്‍വ്വം … ടീം കോന്നി വാര്‍ത്ത ഐറ്റി സെല്‍

Read More

ജനകീയ എം എല്‍ എ യുടെ കണക്ക് ബുക്കില്‍ ഒരു വികസനം കൂടി

കോന്നി എം എല്‍ എ സ്വന്തം നിയോജകമണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം കാണുമ്പോള്‍ മറ്റ് എം എല്‍ എ മാര്‍ക്ക് മനസ്സില്‍ എങ്കിലും അല്പം വിരോധം തോന്നും .കാരണം കോന്നി നാടിന്‍റെ വികസന കാഴ്ചപ്പാട് നന്നായി അറിയാവുന്ന അഡ്വ അടൂര്‍ പ്രകാശ്‌ കോന്നി യ്ക്ക് നല്‍കിയ വികസനം എണ്ണുവാന്‍ കുറെ ഉണ്ട് . ഇപ്പോള്‍ മലയോര മേഖലയിലെ വിദ്യാര്‍ത്ഥി കള്‍ക്ക് വേണ്ടി എം എല്‍ എ ശബ്ദം ഉയര്‍ത്തുകയും അവകാശം നേടിയെടുക്കുകയും ചെയ്തു . മലയോര പ്രദേശമായ കൊക്കാതോട് ,ഊട്ടുപാറ ,കുളത്ത് മ ണ്‍ മേഖലയിലേക്ക് ഉള്ള കെ എസ് ആര്‍ ടി സി ബസുകളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് യാത്രാ സൌജന്യം അനുവദി പ്പിക്കുവാന്‍ എം എല്‍ എ യുടെ ഭാഗത്ത്‌ നിന്ന് ഉചിതമായ സമയത്ത് നടപടി ഉണ്ടായി .യാത്രാ സൌജന്യം അനുവദിക്കും എന്ന് വകുപ്പ് മന്ത്രി ഉറപ്പും…

Read More