konnivartha.com: ശാസ്ത്രീയ വാഴകൃഷി പ്രോത്സാഹിപ്പിച്ച് മൂല്യവര്‍ദ്ധിത ഉതപ്ന്നനിര്‍മാണത്തിലൂടെ സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായി പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന ശാസ്ത്രീയ വാഴകൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴതൈ, വളങ്ങള്‍ എന്നിവയും കീടനാശിനി ഉപകരണങ്ങളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷനായി. വാഴഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗവാസ് രാഗേഷ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റോണി വര്‍ഗീസ്, ഡോ. എം. ഡിക്ടോജോസ് എന്നിവര്‍ സംസാരിച്ചു.
Read Moreടാഗ്: adoor news
പോലീസ് സ്റ്റേഷനുകളുടെ മികവിലും കുടുംബശ്രീക്ക് പങ്ക് – ഡെപ്യൂട്ടി സ്പീക്കര്‍
പരാതിരഹിത പോലീസ് സ്റ്റേഷനുകള്‍ സൃഷ്ടിക്കുന്നതില്‍ കുടുംബശ്രീ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് പ്രശംസനീയമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കുറ്റകൃത്യങ്ങള്‍ കുറക്കുകയും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ജനമൈത്രി പോലീസിന്റെയും സ്നേഹിതാ ജെന്‍ഡര്‍ ഹെല്പ് ഡെസ്‌ക്കുകളുടെയും ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. അടൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത കോണ്‍സിലിങ് സെന്ററിന്റെ ഏഴാംമത് വാര്‍ഷിക സമ്മേളനം അടൂര്‍ ബോധിഗ്രാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂര്‍ നഗരസഭയിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, വാര്‍ഡ് കൗണ്‍സിലര്‍ സുധ പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreകോന്നി മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം
അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം സ്ഥലം :കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാള്‍ അനാഥരേയും അഗതികളെയും സംരക്ഷിക്കുന്ന അടൂര്‍ മഹാത്മജന സേവന കേ ന്ദ്രം സ്വന്തമായി ഒരു ബിൽഡിംഗ് പണിയുന്ന ധനശേഖരണത്തിനായി നടത്തുന്ന മിഴിവ് ഫെസ്റ്റ് നമ്മുടെ കോന്നിയില്‍ . കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാളിൽ നന്മയുടെ പൂമരം കാണുക .എത്തിച്ചേരുന്ന ഏതൊരാളും ജീവകാരുണ്യ മേഖലയിൽ പങ്കാളികളാകുന്നു . ഏറ്റവും മികച്ച ദ്യശ്യവിസ്മയ കാഴ്ച കാണുവാനും ലോകത്തിൽ തന്നെ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച 9 D സിനിമ കാണുവാനും മിഴിവ് ഫെസ്റ്റിൽ അവസരം .കൂടാതെ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന പത്രങ്ങളുടെ ശേഖരം, പഴംതാളുകള്‍, ട്രാവന്‍കൂര്‍ ഹെറിട്ടേജ് മ്യൂസിയത്തിന്‍റെ പുരാവസ്തു പ്രദര്‍ശനം, ഫൗണ്ടന്‍ ഇനോവേഷന്‍ 9D സിനിമാ പ്രദര്‍ശനം, അമ്യൂസ്മെന്റ് പാര്‍ക്ക്, കരകൗശല പ്രദര്‍ശനം, വിപണനമേള,…
Read More