konnivartha.com: 2024-25 കേരള ബജറ്റില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ 20 നിര്‍ദ്ദേശ പദ്ധതികള്‍ ഉള്‍പ്പെടുത്തിയത് അഭിമാനനേട്ടമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 101 കോടി 50 ലക്ഷം രൂപയാണ് ആകെ അടങ്കല്‍ ആയി 20 പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ആറ് പദ്ധതികള്‍ നിര്‍വഹണസജ്ജമാകത്തക്ക തരത്തില്‍ ടെണ്ടറിംഗ് നടപടികള്‍ക്ക് ധനകാര്യ വകുപ്പ് വകയിരുത്തി. ഗവ എല്‍പിഎസ് മുണ്ടപ്പള്ളിക്ക് അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് രണ്ടു കോടി രൂപയും പന്തളം എഇ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് രണ്ടര കോടി രൂപയും വടക്കടത്തുകാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഒന്നരകോടി രൂപയും പന്തളം സബ്ട്രഷറിക്ക് രണ്ട് കോടി രൂപയും ഏനാത്ത് പഴയ എംസി റോഡ് ലിങ്ക് റോഡ് നിര്‍മ്മാണത്തിന് മൂന്നര കോടി രൂപയും അടൂരില്‍ ഹോസ്റ്റല്‍ സൗകര്യത്തോടുകൂടിയുള്ള കാര്‍ഷിക പരിശീലന കേന്ദ്രത്തിന് മൂന്നര കോടി…
Read More