KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികളുടെ വികസനത്തിനായി 44.42 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി 22.17 കോടി രൂപ, എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടം എട്ടു കോടി രൂപ, കൂടല്‍ കുടുംബാരോഗ്യ കേന്ദ്രം 6.62 കോടി രൂപ, മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം 7.63 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. പത്തനംതിട്ട ജില്ലയിലെ കോന്നി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ ആശുപത്രികളുടെ വികസനത്തിന് അടുത്തിടെ കിഫ്ബി 79.31 കോടി രൂപ അനുവദിച്ചിരുന്നു. കോന്നി മെഡിക്കല്‍ കോളജ് 18.72 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35 കോടി രൂപ, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി രൂപ, അടൂര്‍ ജനറല്‍ ആശുപത്രി 14.64 കോടി രൂപ എന്നിങ്ങനെയാണ് തുക…
Read More