konnivartha.com: കോന്നി മഞ്ഞക്കടമ്പ്- മാവനാൽ- ട്രാൻസ്ഫോമർ ജംഗ്ഷൻ -ആനകുത്തി -കുമ്മണ്ണൂർ -കല്ലേലി -നീരാമക്കുളം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 15 കോടി രൂപയുടെ ഭരണ അനുമതി ലഭിച്ചുവെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.15 കോടി രൂപ ചിലവിൽ 19.800 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. ഐരവൺ മേഖലയിലെ മഞ്ഞകടമ്പു- മാവാനാൽ റോഡ് മാവാനാൽ- ട്രാൻസ്ഫോർമർ ജംഗ്ഷൻ റോഡ് ആനകുത്തി- കുമ്മണ്ണൂർ റോഡ്, കുമ്മണ്ണൂർ -കല്ലേലി റോഡ് കൊക്കത്തോട്- നീരാമക്കുളം റോഡ് എന്നിവ പരസ്പരം ബന്ധിപ്പിച്ചാണ് പ്രവർത്തി നടപ്പിലാക്കുന്നത്. ശബരിമല ഭക്തർക്ക് ഏറ്റവും അധികം പ്രയോജനം ചെയ്യുന്ന തരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. അച്ചൻകോവിൽ നിന്നും വരുന്ന അയ്യപ്പഭക്തർക്ക് കോന്നി ടൗണിലേക്ക് പോകാതെ കല്ലേലി കുമ്മണ്ണൂർ വഴി കോന്നി മെഡിക്കൽ കോളേജ് റോഡിൽ കൂടി വേഗത്തിൽ തിരക്കില്ലാതെ തണ്ണിത്തോട് ചിറ്റാർ ആങ്ങമൂഴി വഴി…
Read More