konnivartha.com :കോന്നി മണ്ഡലത്തിൽ തണ്ണിത്തോട് പഞ്ചായത്തിൽ “തേനരുവി വാട്ടർ ഫാൾസ് ടൂറിസം പദ്ധതിക്ക് തൊണ്ണൂറ്റിയെട്ട് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പ്രകാരമാണ് തേനരുവി വാട്ടർഫാൾസ് പദ്ധതിക്കായി ഭരണാനുമതി നൽകിയത്. വിനോദ സഞ്ചാര വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ടൂറിസം വികസനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്. ഡെസ്റ്റിനേഷൻ ചലഞ്ച്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷൻ എങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിക്കായി ഭരണാനുമതി ടൂറിസം…
Read More