എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ പി പി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നതായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ പ്രധാന വിഷയം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ അന്വേഷണം ശരിയായ വഴിക്കാണെന്നും, ആത്മഹത്യയാണെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്. കോടതി നിർദേശിക്കുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
Read Moreടാഗ്: adm naveen babu
നവീന് ബാബുവിന്റെ മലയാലപ്പുഴ വീട്ടില് ഗവര്ണര് എത്തി
എ.ഡി.എം നവീന് ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ പത്തിശേരി കാരുവള്ളില് വീട് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് സന്ദര്ശിച്ചു . കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റ് കാര്യങ്ങളില് ഇപ്പോള് പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നല്കിയാല് ആവശ്യമായ ഇടപെടല് നടത്തുമെന്നും ഗവര്ണര് വ്യക്തമാക്കി. അരമണിക്കൂറോളം സമയം ഗവര്ണര് നവീന് ബാബുവിന്റെ വീട്ടില് ചിലവഴിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ കുടുംബാംഗങ്ങളോട് അദ്ദേഹം ചോദിച്ചറിഞ്ഞു.ഇതുമായി ബന്ധപ്പെട്ട് കൂടുതല് എന്തെങ്കിലും പരാതികളുണ്ടെങ്കില് അറിയിക്കണമെന്നും അദ്ദേഹം നവീന് ബാബുവിന്റെ കുടുംബാംഗങ്ങളോട് പറഞ്ഞു.കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും അവര്ക്ക് കൂടുതല് പരാതികളുണ്ടെങ്കില് ഇടപെടുമെന്നും മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.
Read Moreനവീൻ ബാബുവിന്റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു
എഡിഎം നവീൻ ബാബുവിന്റെ ഭൗതികശരീരം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നാല് മണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീൻ ബാബുവിന് അന്ത്യകർമങ്ങൾ ചെയ്തതും ചിതയ്ക്ക് തീ പകർന്നതും. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ വീടിന് മുന്നിൽ കാത്തിരുന്നത്. ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീൻ ബാബുവിന്റെ വീട്ടിലേക്ക് എത്തി. മന്ത്രിമാരായ വീണാ ജോര്ജ്, കെ രാജന് എന്നിവരും സംസ്കാര ചടങ്ങിനെത്തി. മൃതദേഹം ചിതയിലേക്ക് എടുക്കാന് നവീന്റെ ബന്ധുക്കള്ക്കൊപ്പം മന്ത്രി കെ രാജനും കെ യു ജനീഷ് കുമാര് എംഎല്എയും ചേര്ന്നു. മന്ത്രി വീണാ ജോര്ജ് നവീന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു
Read More