ആദിത്യ എൽ വണ്ണിന്റെ ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരമെന്ന് ഐഎസ്ആർഒ. ഭൂമിയിൽ നിന്നും 245 കിമി മുതൽ 22459 കിമീ വരെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഉപഗ്രഹത്തിന്റെ യാത്രയും പ്രവർത്തനങ്ങളും സാധാരണനിലയിലാണെനന്് ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി. 16 ദിവസം ആദിത്യ എൽ വൺ ഭൂമിയുടെ ഭ്രമണപഥത്തിൽ തുടരും. അടുത്ത ഭ്രമണപഥം ഉയർത്തൽ സെപ്റ്റംബർ അഞ്ചിന് പുലർച്ചെ മൂന്ന് മണിയ്ക്കാണ്. ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവി വിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്. ലഗ്രാഞ്ച്-എൽ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓർബിറ്റിൽ എത്തിക്കുകയാണ് ലക്ഷ്യം. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെക്കുറിച്ചും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനമാണ്…
Read More