മലയോരത്തെ രാത്രി മഴ :അച്ചൻ കോവിൽ നദിയിൽ രാവിലെ ജല നിരപ്പ് ഉയർന്നു

മലയോരത്തെ രാത്രി മഴ :അച്ചൻ കോവിൽ നദിയിൽ രാവിലെ ജല നിരപ്പ് ഉയർന്നു   Konnivartha. Com :വനത്തിൽ രാത്രി പെയ്ത മഴ മൂലം രാവിലെ മുതൽ അച്ചൻ കോവിൽ നദിയിൽ ജല നിരപ്പ് ഉയർന്നു. കല്ലാറ്റിലും ജല നിരപ്പ് ഉയർന്നു. ഇനിയും നിർത്താതെ മഴ പെയ്താൽ മിക്ക തോടും നിറയും. നിലവിൽ മഴയ്ക്ക് ശമനം ഉണ്ട് എങ്കിലും ആകാശം മൂടി കെട്ടി. മലയോരത്ത് മഞ്ഞു മൂടി. പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി. കോന്നി മേഖലയിൽ എവിടെയും റോഡിൽ വെള്ളം കയറിയിട്ടില്ല. നദി ഇരു കര മുട്ടിയാണ് ഒഴുകുന്നത്.

Read More

അച്ചന്‍കോവിലാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

  konnivartha.com : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളും മരിച്ചു. ഏനാത്ത് , ഏഴംകുളം സ്വദേശികളായ വിശാഖ് , സുജീഷ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.   കൈപ്പട്ടൂര്‍ പരുമല കുരിശ് കടവില്‍ കുളിക്കാനിറങ്ങിയപ്പോളാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കൈപ്പട്ടൂർ – പന്തളം റോഡരുകിൽ കൈപ്പട്ടൂർ പരുമല കുരിശടിക്ക് സമീപം കോയിക്കൽ കടവിലാണ് സംഭവം . സുധീഷിന്റെ അമ്മായിയുടെ മകൻ അരുണിനോട് ഒപ്പം ആണ് ഇവർ കുളിക്കാനായി പോയത് . ഇവർ മുങ്ങിത്താഴുന്നത് കണ്ടു അരുൺ ബഹളം വെച്ചത് കേട്ട് തൊട്ടടുത്ത കടവിൽ ഉണ്ടായിരുന്ന സമീപവാസിയായ ഒരാൾ രക്ഷിക്കുവാൻ ശ്രമിച്ചുവെങ്കിലും ഇവർ മുങ്ങി താഴുകയായിരുന്നു .     അതിനിടെ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഇന്ന് മുങ്ങിമരിച്ചു. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്, ശബരിനാഥ്…

Read More

അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ

അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ കോന്നി വാർത്ത ഡോട്ട് കോം :അച്ചൻ കോവിൽ, കല്ലാർ നദിയുടെ വൃഷ്ടി പ്രദേശത്തു വീണ്ടും കനത്ത മഴ. ഇരു നദിയിലും ജല നിരപ്പ് ഉയർന്നു തന്നെ. ഇന്നും  പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോന്നിയിൽ രാവിലേ മുതൽ മഴയാണ്. അരുവാപ്പുലം തേക്ക് തോട്ടത്തിനു സമീപം ഉള്ള കട്ട കമ്പനിയിൽ വെള്ളം കയറി. കോന്നിയുടെ കിഴക്കൻ മലകളിൽ മഴയ്ക്ക് ശമനം ഉണ്ടായിട്ടില്ല. മിക്ക തോടും നിറഞ്ഞു. ഉരുൾ പൊട്ടൽ,മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ മലയോര യാത്രികൾ ശ്രദ്ധിക്കണം.

Read More