പ്രളയ സാധ്യത മുന്നറിയിപ്പ് Konnivartha. Com :അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ മഞ്ഞ അലർട്ട്പ്രഖ്യാപിച്ചിരിയ്ക്കുന്നു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദി (കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ)എന്നീ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
Read Moreടാഗ്: Achancovil river
ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു
konnivartha.com: അച്ചൻകോവില്‍ നദിയിലെ പത്തനംതിട്ട കല്ലറക്കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട മാർത്തോമാ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ചിറ്റൂർ തടത്തിൽ വീട്ടിൽ അജിയുടെ മകൻ അജിസൽ അജി,വഞ്ചിപൊയ്ക ഓലിക്കൽ നിസാമുദ്ദീന്റെ മകൻ നബീൽ നിസാം എന്നിവരാണ് അപകടത്തില്പ്പെട്ടത് .ഇതില് ഒരാളുടെ മൃതദേഹം തിരച്ചിലിന് ഒടുവില് ലഭിച്ചു . അജിസലിന്റെ മൃതദേഹം ആണ് ലഭിച്ചത് . നബീലിനു വേണ്ടി തിരച്ചിൽ നടക്കുന്നു.അജിയുടെ ഏകമകനാണ് അജിസൽ. സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞ് എത്തിയ കുട്ടികൾ ആറ്റിലിറങ്ങുകയായിരുന്നു. തടയണയുടെ മുകൾ ഭാഗത്തുനിന്ന് കാൽവഴുതി താഴേക്ക് ഒഴുക്കിൽപ്പെട്ടു
Read Moreപ്രളയ സാധ്യത മുന്നറിയിപ്പ്(31/05/2025)
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക ഓറഞ്ച് അലർട്ട് പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ) കാസറഗോഡ്: ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) മഞ്ഞ അലർട്ട് ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായ് (വെള്ളൂർ റിവർ സ്റ്റേഷൻ) കാസറഗോഡ്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷൻ), ഷിറിയ (അങ്ങാടിമോഗർ സ്റ്റേഷൻ) കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ) കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ) കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ) പത്തനംതിട്ട: അച്ചൻകോവിൽ…
Read Moreപമ്പ, അച്ചൻകോവിൽ നദികളിലെ 20 കടവുകളില്‍ നിന്നും മണല്‍ വാരും
konnivartha.com: നദികളിലെ മണൽ വാരാനുള്ള നടപടികൾക്കു തുടക്കമായപ്പോൾ ജില്ലയിൽ തിരഞ്ഞെടുത്ത് 2 നദികളിലെ 20 കടവുകൾ. പമ്പ, അച്ചൻകോവിൽ നദികളിലെയാണ് 20 കടവുകളും. മണിമലയാറ്റിലെ കടവുകളുടെ കാര്യം തീരുമാനമായില്ല. പത്തനംതിട്ട ഉൾപ്പെടെ 8 ജില്ലകളിൽ മണൽ വാരാമെന്നാണ് പഠന റിപ്പോർട്ട്. 2016ൽ നിയമ ഭേദഗതിയിലൂടെയാണ് മണൽ വാരലിന് വിലക്ക് ഏർപ്പെടുത്തിയത്.ജില്ലയിൽ 20 കടവുകളിൽ മണൽ വാരാനുണ്ടെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി)യുടെ പഠന റിപ്പോർട്ടിൽ പറയുന്നത്. പമ്പയിൽ പതിമൂന്നും അച്ചൻ കോവിൽ ഏഴും കടവുകളിൽ നിന്നാണ് മണൽ വാരാനുള്ളത്.കടവുകളുടെ അതിരുകൾ നിർണയിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ മണൽ വാരാൻ കഴിയുകയുള്ളൂ. എത്രയും വേഗം സർവേ പൂർത്തിയാക്കണമെന്നാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം. കോന്നി താലൂക്കിൽ അരുവാപ്പുലം പഞ്ചായത്തിലെ ഏഴ് കടവുകളിൽനിന്ന് മണൽവാരാൻ തീരുമാനം. അച്ചൻകോവിലാറ്റിലെ കടവുകളിൽനിന്നാണ് മണൽ നീക്കുന്നത്.…
Read Moreഓറഞ്ച് അലർട്ട്: അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക : മുന്നറിയിപ്പ് പ്രഖ്യാപിച്ചു
konnivartha.com: അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു.സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി GD സ്‌റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
Read Moreഅച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക
Konnivartha. Com :അച്ചൻകോവിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് (മഞ്ഞ) പ്രഖ്യാപിച്ചിരിയ്ക്കുന്നു സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ കല്ലേലി & കോന്നി GD സ്റ്റേഷനുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
Read Moreകോന്നി :അച്ചന്‍കോവില്‍ നദിയെ സ്നേഹിക്കുന്നതിന് ഒപ്പം സൂക്ഷിക്കുക
konnivartha.com: കിഴക്ക് പശുക്കിടാമേടില്‍ നിന്നും ഉത്ഭവിക്കുന്ന പുണ്യ നദി അച്ചന്‍കോവില്‍ . പശുക്കിടാമേട്, രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുതോടുകള്‍ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.അച്ചന്‍കോവില്‍ നദിയുടെ പുണ്യ പുരാണ പേര് അറിയാവുന്നവര്‍ ചുരുക്കം . ആ പേര് ആണ് തൊണ്ടിയാര് . തൊണ്ണൂറു തോടുകള് വന്നു ചേരുന്ന ഇടം . തൊണ്ണൂറു തോടും തൊണ്ടിയാറും എന്നൊരു ചൊല്ല് ഇന്നും ഉണ്ട് . ഏകദേശം 112 കി.മീ. ഒഴുകി ആലപ്പുഴ ജില്ലയിലെ വീയപുരത്ത് വച്ച് അച്ചൻകോവിലാർ പമ്പാനദിയിൽ ലയിക്കുന്നു. കോന്നിയൂര് ,പന്തളം ആസ്ഥാനമായിരുന്ന പഴമയുടെ കൊട്ടാരങ്ങള്, അമ്പലം എന്നിവ എല്ലാം അച്ചന്‍കോവില്‍ നദിയുടെ തീരാ ഭൂമികയില് ആണ് . അച്ചന്‍കോവില്‍ നദി എന്നത് അച്ചന്‍കോവില്‍ പ്രദേശവുമായി ബന്ധപ്പെട്ടല്ല . അച്ചന്(പിതാവ് ) എന്ന പുരാണ മലയില് നിന്നും ആണ് നദി ചെറിയ ചാല്…
Read Moreകോന്നി അച്ചന്‍കോവില്‍ നദിയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
konnivartha.com: അച്ചന്‍കോവില്‍ നദിയിലെ കോന്നി തൂക്കു പാലത്തിനു സമീപം ചീക്കന്‍പ്പാട്ട് കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കലഞ്ഞൂര്‍ നിവാസിയായ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിനായക് എന്ന വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത് . കോന്നിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ വന്നപ്പോള്‍ കടവില്‍ കുളിയ്ക്കാന്‍ ഇറങ്ങിയത് ആയിരുന്നു .ഏറെ നേരത്തെ തിരച്ചിലിന് ഒടുവില് മൃതദേഹം കണ്ടെത്തി. അച്ചന്‍കോവില്‍ നദിയിലെ കൊടിഞ്ഞിമൂല ,ചീക്കന്പാട്ട് കടവുകളില്‍ മുന് വര്ഷങ്ങളില് നിരവധി ആളുകള് ആണ് മുങ്ങി മരിച്ചത് . രണ്ടു വര്ഷം മുന്നേ കോന്നിയിലെ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു . അതിനു മുന്നേ നിരവധി ആളുകള് മുങ്ങി മരിച്ച സ്ഥലം ആണ് . ചീക്കന്പാട്ട് പാറയുടെ അടുത്ത് ഉള്ള കുഴിയില് വീണു ആണ് ആളുകള് മരണപ്പെട്ടിരുന്നത് . കൊടിഞ്ഞിമൂല കടവില്‍ ആഴത്തില് കുഴി ഉണ്ടായിരുന്നത് .വെള്ളപൊക്കത്തില് മണല്‍ അടിഞ്ഞു കൂടി…
Read Moreകോന്നിയിൽ പ്രഭാതത്തിൽ കടുത്ത തണുപ്പ് :പിന്നെ കൊടും ചൂട് :ജലക്ഷാമത്തിന് സാധ്യത. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് വേഗത്തിൽ കുറയുന്നു
Konnivartha. Com :തകിടം മറിഞ്ഞ കാലാവസ്ഥ മാറ്റം. ഡിസംബർ മാസം ഉണ്ടാക്കേണ്ട തണുപ്പ് കാലാവസ്ഥ ഇക്കുറി ജനുവരിയുടെ തുടക്കം മുതൽ വന്നു.വെളുപ്പിനെ മുതൽ മരം കോച്ചും തണുപ്പ് ആണ് അനുഭവപ്പെടുന്നത്. രാവിലെ പത്ത് മണി കഴിഞ്ഞാൽ കടുത്ത ചൂട് കാലാവസ്ഥയും. വനത്തിലെ നീരുറവകൾ വറ്റിത്തുടങ്ങി. ഇതോടെ പശുക്കിടാമേട്ടിൽ നിന്നും ഉത്ഭവിക്കുന്ന അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് വേഗത്തിൽ കുറഞ്ഞു. അച്ചൻ കോവിൽ ഭാഗത്തെ ജല നിരപ്പ് ഓരോ ദിനവും കുറയുന്നു. താഴെ കല്ലാറ്റിലെ കൈവഴി വന്നു ചേരുന്നതിനാൽ അറുതലക്കയം മുതൽ താഴേക്ക് ഉള്ള സ്ഥലങ്ങളിൽ ഇപ്പോൾ ഏറെ കുറെ ജലം ഒഴുകുന്നു. കോന്നി കൊട്ടാരത്തിൽ കടവ് മുതൽ പന്തളം വരെ ഏറെ കുടിവെള്ളം പദ്ധതി ഉണ്ട്. ഈ പദ്ധതികളുടെ ആറ്റിൽ ഉള്ള കിണറ്റിൽ ഇപ്പോൾ ജലം ഉണ്ടെങ്കിലും വേനൽ കടുക്കും എന്നതിനാൽ കുടി…
Read Moreഅച്ചൻ കോവിൽ നദിയിൽ ജല നിരപ്പ് ഉയരുന്നു
Konnivartha. Com :ഇന്ന് രാവിലെ മുതൽ അച്ചൻ കോവിൽ നദിയിൽ ജല നിരപ്പ് ഉയർന്നു. കലക്ക വെള്ളം ആണ് വരുന്നത്. ഏറെ ദിവസമായി ജല നിരപ്പ് താണ് കിടന്നിരുന്നു.പല ഭാഗത്തും മണൽ തെളിഞ്ഞിരുന്നു. രാത്രിയിൽ വന ഭാഗത്ത് എവിടെയോ കനത്ത മഴ പെയ്തതായി സംശയിക്കുന്നു. ഇപ്പോൾ ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു
Read More