കല്ലേലിക്കാവില്‍ സ്വർണ്ണ മലക്കൊടി ഊട്ട് പൂജയോടെ മണ്ഡലപൂജ സമർപ്പിച്ചു

  കോന്നി :41 ദിന രാത്രികളിൽ വ്രതം നോറ്റ സ്വാമി ഭക്തർക്ക് ഐശ്വര്യം ചൊരിഞ്ഞു കൊണ്ട് 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പൻ വാഴുന്ന കോന്നി കല്ലേലികാവിൽ 999 മലകൾക്കും ഉള്ള സ്വർണ്ണ മലക്കൊടിയ്ക്കും ,മല വില്ലിനും 41 തൃപ്പടിയ്ക്കും ഊട്ട് പൂജ നൽകി മണ്ഡലകാലത്തിന് മല വിളിച്ചു ചൊല്ലി പരിസമാപ്പ്തി കുറിച്ചു. ഇനി മകരവിളക്ക് വരെ കല്ലേലികാവിൽ മണ്ഡല മകരവിളക്ക് ചിറപ്പ് നടക്കും. കാർഷിക വിളകൾ ചുട്ടു നേദിച്ചു ശബരിമല യുടെ 18 മലകളെയും ഉണർത്തിച്ച് മകര വിളക്ക് വരവ് അറിയിച്ചു. മലകളുടെ ഉടയവനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ പ്രതിപുരുക്ഷമാരായ ഊരാളിമാർ പറക്കും പക്ഷികൾക്കും ഉറുമ്പിൽ തൊട്ടു എണ്ണായിരം ഉരഗവർഗ്ഗത്തിനും ഊട്ട് നൽകി. സ്വർണ്ണ മലക്കൊടിയുടെ നിലവറ തുറന്ന് ഭക്തർക്ക് ദർശനം നൽകി ആരതി ഉഴിഞ്ഞ് മല കാണിച്ചു. പൂജകൾക്ക് ഊരാളി ശ്രേഷ്ഠമാർ നേതൃത്വം…

Read More

കോന്നിയുടെ ജീവ നാഡിയാണ് അച്ചൻകോവിലാറിൻ്റെ പോഷക നദിയായ കല്ലാർ

konnivartha.com / Dr. Arun Sasi .S : അതിവേഗത്തിലൊഴുകുന്ന ടീസ്റ്റക്ക് സമാനമായ രീതിയിലാണ് മഴക്കാലത്തു കല്ലാറിലെ ജലം അച്ഛൻകോവിലാറ്റിലേക്ക് പ്രവഹിക്കുന്നത്. മഴ കനക്കുമ്പോൾ കല്ലാർ വഴി കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൻറെ അളവും നിറവും കണ്ടാണ് കല്ലേലിയിലും കോന്നിയിലുമിരുന്ന് നമ്മൾ ഉരുൾപ്പൊട്ടൽ കഥകൾ മെനഞ്ഞുണ്ടാക്കുന്നത്. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണം അച്ചൻകോവിൽ നീർത്തടത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കല്ലാർ ഭാഗത്താണ്. ഇത്തരത്തിലുള്ള സവിശേഷതകൾ പമ്പയുടെ ഉപ നീർത്തടമായ കക്കിക്കുമുണ്ട്. കല്ലാർ, കക്കി എന്നീ ഉപനീർത്തടങ്ങൾ തമ്മിൽ അതിർത്തി പങ്കിടുകയും ചില കാലങ്ങളിൽ ഒരേ പോലെ മഴ ലഭിക്കുകയും ചെയ്യുന്നു. അച്ചൻകോവിലാറിന് ഏറ്റവും കൂടുതൽ ജലം ദാനം ചെയ്യുന്ന കല്ലാർ നീർത്തടം ആവണിപ്പാറയുടെ വടക്ക് കിഴക്ക് ദിശയിലായി വ്യാപിച്ചു കിടക്കുന്നു. തമിഴ് നാട്ടിലെ കറുപ്പാനദി നീർത്തടവുമായും കക്കി നീർത്തടവുമായും പമ്പാ-കല്ലാർ നീർത്തടവുമായും കല്ലാർ നീർത്തടം അതിർത്തി പങ്കിടുന്നു. 183.9271…

Read More