പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചു അഞ്ചു യുവാക്കള്‍ മരണപ്പെട്ടു . കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തിൽ വീട്ടിൽ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മുഹമ്മദ് അഫ്സൽ (17) എന്നിവരെ തിരിച്ചറിഞ്ഞു.വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്.ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കരിമ്പുഴ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കൾ.ലോറിഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്കും പരിക്കുണ്ട്.
Read Moreടാഗ്: accident kerala
റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം: എം വി ഡി
konnivartha.com:റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം എന്ന് കേരള എം വി ഡി യുടെ ഫേസ് ബുക്കില്‍ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം നല്‍കി . പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ അപകടം ഇത് മുന്‍ നിര്‍ത്തിയാണ് കേരള എം വി ഡി സന്ദേശം നല്‍കിയത് . ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്. എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും. ദിനം…
Read Moreകാറും ഓട്ടോയും കൂട്ടിയിടിച്ചു : ഓട്ടോ ഡ്രൈവര്‍ ഐരവൺ സ്വദേശി മരണപ്പെട്ടു
konnivartha.com: കോന്നി കുമ്പഴ റോഡില്‍ പുളിമുക്കിനു സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു . ഓട്ടോ ഡ്രൈവര്‍ കോന്നി ഐരവൺ വേലംപറമ്പില്‍ എം ജി ജോഷ്വ (സുകു -63 )മരണപ്പെട്ടു .കോന്നി രണ്ടാം നമ്പര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ആണ് . കാറിന്‍റെയും ഓട്ടോയുടെയും മുന്‍ഭാഗം തകര്‍ന്നു .ഓട്ടോയില്‍ ഉള്ള യാത്രികര്‍ക്കും പരിക്ക് പറ്റി . പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നിരന്തരം അപകടം ഉണ്ടാകുന്നു .മഴയത്ത് അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ പെട്ടെന്ന് ബ്രയിക്ക് ചവിട്ടിയാല്‍ വാഹനം നിയന്ത്രണം വിട്ടു മറിയും എന്ന മുന്നറിയിപ്പ് ഉണ്ടെങ്കിലും അമിത വേഗതയില്‍ ആണ് വാഹനം കടന്നു പോകുന്നത് .
Read More