സുഭിക്ഷം-സുരക്ഷിതം സമൃദ്ധി ഓര്‍ഗാനിക്ക്  ഇക്കോ ഷോപ്പ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍  സുഭിഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മാരാമണ്‍ ചെട്ടിമുക്ക് കേന്ദ്രമാക്കി സമൃദ്ധി കര്‍ഷക സംഘം ആരംഭിച്ച സുഭിക്ഷം-സുരക്ഷിതം സമൃദ്ധി ഓര്‍ഗാനിക്ക്  ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.   ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസാന്‍ മേളയും ക്രിസ്മസ് വിപണനമേളയും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. തോട്ടപ്പുഴശേരി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കര്‍ഷക സെമിനാറും ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിലെ എഫ്.ഐ.ജി ഗ്രൂപ്പുകള്‍ ഉത്പാദിപ്പിച്ച വിള രക്ഷോപാധികളുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിതരണവും നടന്നു.   ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ്് ഇക്കോഷോപ്പിലെ ആദ്യ വില്‍പന നിര്‍വഹിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്ത്…

Read More