konnivartha.com : കവിയും നവോത്ഥാന നായകനും മാത്രമല്ല നാടിന്റെ ഭാവിയെ തിരിച്ചറിഞ്ഞ വികസന കാഴ്ചപ്പാടുള്ള നേതാവ് കൂടിയാണ് മൂലൂർ എസ് പദ്മനാഭ പണിക്കരെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 37 – മത് മൂലൂർ അവാർഡ് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയതയ്ക്കും വേർതിരിവുകൾക്കും എതിരെ വലിയ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. എന്നാൽ അദ്ദേഹത്തിന് വേണ്ട പരിഗണന ലഭിച്ചോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. അത് മനസിലാക്കി കൊണ്ട് അടുത്ത ഒരു വർഷക്കാലത്തേക്ക് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ട ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടി പിടിച്ചു വാണ നാടാണ് കേരളം. അത്തരം വേർതിരിവുകൾക്ക് എതിരെ രംഗത്തു വന്ന ആളാണ് ശ്രീ നാരായണ ഗുരു. ഗുരുവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സാമൂഹ്യ പരിഷ്കർത്താക്കൾ ഉയർന്നു വന്നത്.…
Read More