രക്താര്‍ബുദം ബാധിച്ച ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍ : രക്തമൂല കോശദാനത്തിനു ജനിതക സാമ്യം ഉള്ള ആളിന് വേണ്ടി മാര്‍ച്ച് 25 ന് ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടക്കുന്നു

രക്താര്‍ബുദം ബാധിച്ച ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍ : രക്തമൂല കോശദാനത്തിനു ജനിതക സാമ്യം ഉള്ള ആളിന് വേണ്ടി മാര്‍ച്ച് 25 ന് ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടക്കുന്നു എം പി ജോണ്‍ ബ്രിട്ടാസ് അഭ്യര്‍ഥിക്കുന്നു കൈരളിയുടെ തുടക്കം മുതൽ ഞങ്ങളുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ജോയിയുടെ സഹോദരി ആശയുടെ മകനാണ് ഈ ഫോട്ടോയില്‍ കാണുന്ന ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍. ബ്ലഡ് ക്യാന്‍സര്‍ രോഗിയായ ഈ കുരുന്ന് തിരുവനന്തപുരം നിവാസികളുടെ സഹായം തേടുകയാണ് . രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനന്ദന് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ്.രക്തം മാറ്റിവെച്ചാണ് ‍ ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവന്‍റെ ശരീരം രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയിരിക്കുന്നു. ഇനി ‍ ജീവിച്ചിരിക്കണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant…

Read More