കോന്നി മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐ.സി.യു ഉടന്‍ സ്ഥാപിക്കും പത്തനംതിട്ടയ്ക്ക് അഞ്ച് ആര്‍.ടി.പി.സി.ആര്‍ വാഹനങ്ങള്‍കൂടി; ഫ്‌ളാഗ് ഓഫ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടുതല്‍ ആളുകളിലേക്ക് നേരിട്ടെത്തി കോവിഡ് സ്രവ പരിശോധനയ്ക്ക് കഴിയുന്ന ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് വാഹനങ്ങള്‍ പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയോജനംചെയ്യുമെന്ന് ആരോഗ്യമന്ത്രി വകുപ്പ് വീണാ ജോര്‍ജ് പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗത്തെ ജില്ലയ്ക്ക് ഫലപ്രദമായി നേരിടാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൊബൈല്‍ ലാബ് യൂണിറ്റിന്റേയും അഞ്ച് വാഹന യൂണിറ്റുകളുടേയും ഫ്‌ളാഗ് ഓഫ് കളക്ടറേറ്റ് പരിസരത്ത് നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ് വാഹനങ്ങളിലൂടെ ഒരു ദിവസം 1800ന് മുകളില്‍ സ്രവ…
Read More