പോക്സോ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി ഓമല്ലൂരിൽ അറസ്റ്റിൽ

  പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂരിലെ ഇരുമ്പ് കടയിൽ ജോലിക്ക് നിന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ബിമൽ നാഗ് ബെൻഷി (24 ) എന്നയാളാണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. 17 വയസ്സുള്ള പെൺകുട്ടിയെ പശ്ചിമ ബംഗാളിൽ നിന്നും തട്ടിക്കൊണ്ടു പോയതിലേക്ക് റായ്ഗഞ്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അവിടെ ശക്തിവാഹൻ എന്ന സംഘടന റായ്ഗഞ്ച് പോലീസിലും ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷനിലും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ഇരുവരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കായംകുളത്തുണ്ടെന്ന്, ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ഓമല്ലൂരിൽ കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു.   തുടർന്ന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഏൽപ്പിക്കുകയും, പിന്നീട് ഷെൽട്ടർ ഹോമിൽ പാർപ്പിക്കുകയും ചെയ്യുകയായിരുന്നു .…

Read More