മൻ കി ബാത് മികച്ച മാതൃകകൾ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനുള്ള വേദി – കേന്ദ്ര സഹമന്ത്രി വി മുരളീധരൻ konnivartha.com: രാജ്യത്തെ വിവിധ മേഖലകളിലെ മികച്ച മാതൃകകൾ പരിചയപെടുത്തുന്നതിനുള്ള ആഗോള വേദിയാണ് മൻ കി ബാത്തെന്ന് കേന്ദ്ര വിദേശകാര്യ – പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത് 100 ലക്കങ്ങൾ പിന്നിട്ടതുമായി ബന്ധപ്പെട്ട് നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട ക്വിസ് മത്സരങ്ങൾ തിരുവനന്തപുരം കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഗവൺമെന്റിന്റെ ശ്രമങ്ങളോടൊപ്പം ജനങ്ങളുടെ പങ്കാളിത്തവും ആവശ്യമാണ്. മൻ കി ബാത്തിന്റെ മുൻ പതിപ്പുകളിൽ പ്രധാനമന്ത്രി പരാമർശിച്ച വിവിധ വിഷയങ്ങൾ കേന്ദ്രമന്ത്രി എടുത്തു പറഞ്ഞു. കേവലം വിദ്യാഭ്യാസം എന്നതിലുപരി നൈപുണ്യ…
Read More