പതിനാറുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

  konnivartha.com /കോയിപ്രം: വിവാഹവാഗ്ദാനം ചെയ്ത പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായതിന് പിന്നാലെ ഇതേ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മറ്റു രണ്ടു യുവാക്കള്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നു പേര്‍ക്കുമെതിരേ പോക്‌സോ കേസെടുത്തു. മൂന്ന് കേസുകളിലായാണ് അറസ്റ്റ്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മോട്ടോര്‍ സൈക്കിളില്‍ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് തിരുവനന്തപുരം പഴയകുന്നുമ്മേല്‍ അടയമണ്‍ തോളിക്കുഴി ദിയാ വീട്ടില്‍ നിന്നും തൊട്ടപ്പുഴശേരി ചിറയിറമ്പ് പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടില്‍ താമസിക്കുന്ന ജിഫിന്‍ ജോര്‍ജ് (27) ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം ചെയ്താണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞമാസം 18 ന് കുട്ടിയെ ഇയാള്‍ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പലതവണ ബലാല്‍സംഗം ചെയ്തതായി കുട്ടി പോലീസിന് മൊഴി നല്‍കി. 30 ന് രാവിലെ 9.30 ന് കോന്നിയിലെത്തിച്ച് അവിടെ…

Read More