9606 വ്യാജ മൊബൈൽ നമ്പറുകൾ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) വിച്ഛേദിച്ചു

  konnivartha.com : വ്യാജ രേഖകൾ ഉപയോഗിച്ചോ, വഞ്ചനാപരമായ രീതിയിലോ കൈവശപ്പെടുത്തിയ, കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9606 മൊബൈൽ കണക്ഷനുകൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) വിച്ഛേദിച്ചു. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന നൂതനവും സുശക്തവുമായ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ASTR എന്ന മുഖം തിരിച്ചറിയൽ സംവിധാനം വഴി, സംസ്ഥാനത്തെ ടെലികോം സിം വരിക്കാരെ പരിശോധിച്ചതിന് ശേഷമാണ് DoT ഈ നടപടി സ്വീകരിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വ്യാജവും വിശ്വാസ്യത ഇല്ലാത്തതുമായ മൊബൈൽ കണക്ഷനുകൾ വിശകലനം ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമാണ് ഈ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഈ സംവിധാനം മുഖേന ഉപഭോക്താക്കളുടെ ഫോട്ടോകൾ പരിശോധിക്കുകയും, മറ്റുള്ളവയുമായി താരതമ്യം ചെയ്യുകയും, ചെയ്യുമ്പോൾ ഒരേ ഫോട്ടോ തന്നെ ഒന്നിൽ കൂടുതൽ അപേക്ഷകൾക്കൊപ്പം/വരിക്കാർക്കൊപ്പം ഒത്തുവന്നതോടെയാണ് അനധികൃത കണക്ഷനുകൾ കണ്ടെത്തിയത്. ബോണഫൈഡ് അല്ലാത്ത മൊബൈൽ കണക്ഷനുകൾ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ എല്ലാ ടെലികോം സേവന…

Read More