തീർഥാടകപ്രവാഹത്തിലും സുഖദർശനം ഇന്നലെയെത്തിയത് 96007 ഭക്തർ; സീസണിലെ റെക്കോഡ്; konnivartha.com/ശബരിമല: ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് , 96,007 ഭക്തർ. സ്പോട്ട് ബുക്കിങ്ങിലും വൻ വർധന. ഇന്നലെ മാത്രം 22,121 പേർ സ്പോട്ട് ബുക്കിങ്ങിലൂടെ ദർശനം സാധ്യമാക്കി. ഭക്തജനത്തിരക്കിൽ കാര്യമായ വർധനയുണ്ട്.ഇന്നലെ ഉച്ചയ്ക്കു 12 മണിവരെ 54099 ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്. പമ്പ വഴി 51818 പേരും പുൽമേടുവഴി 2281 പേരുമാണ് ഉച്ചയ്ക്കു 12 മണിവരെ എത്തിയത്. ഇതിൽ സ്പോട്ട് ബുക്കിങ് മാത്രം 11657 പേർ.ഉച്ചയ്ക്കു 12 വരെ 46000 പേരാണ് പമ്പ വഴി എത്തിയത്. ഇന്നലത്തെ അപേക്ഷിച്ച് ഈ സമയം വരെയുള്ള വർധന ആറായിരത്തോളം. സീസണിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കുണ്ടായിട്ടും ദർശനം സുഗമമാക്കാനും ഭക്തർക്കു പരാതിരഹിതമായി അയ്യപ്പനെ കണ്ടുമടങ്ങാനും പോലീസും മറ്റു സംവിധാനങ്ങളും വഴിയൊരുക്കുന്നുണ്ട്. ക്യൂവിന്റെ നീളം കൂടുന്നുണ്ടെങ്കിലും അനാവശ്യമായ…
Read More