അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡിന് 87.65 കോടി; നിര്‍മ്മാണ അനുമതിയായി

  കോന്നി വാര്‍ത്ത : മലയോര മേഖലയുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് യാഥാര്‍ഥ്യമാകുന്നു. അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡിന് 87.65 കോടി അനുവദിച്ച് നിര്‍മാണാനുമതിയായതായി അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഈ റോഡിന് നാല് റീച്ചുകളാണുള്ളത്. അച്ചകോവിലില്‍ നിന്ന് ആരംഭിക്കുന്ന റോഡ് കല്ലേലി, തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് എന്നിവടങ്ങളിലൂടെ കടന്നാണ് പ്ലാപ്പള്ളിയില്‍ എത്തുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ നിലവില്‍ ചെങ്കോട്ടയില്‍ നിന്ന് ശബരിമലയിലെത്താന്‍ പുനലൂര്‍-കോന്നി റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അച്ചന്‍കോവില്‍ പ്ലാപ്പള്ളി റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നതോടെ തീര്‍ഥാടകര്‍ക്ക് ചെങ്കോട്ടയില്‍ നിന്ന് അച്ചന്‍കോവില്‍ വഴി എളുപ്പമാര്‍ഗം എത്തിച്ചേരാന്‍ സാധിക്കും. 40 കിലോമീറ്റര്‍ ദൂരം തീര്‍ഥാടകര്‍ക്ക് ലാഭിക്കാന്‍ കഴിയുമെന്നതും അച്ചന്‍കോവില്‍ പ്ലാപ്പള്ളി റോഡിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നുണ്ട്.മലയോര മേഖലയുടെയും ശബരിമല തീര്‍ഥാടകരുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. കോന്നി…

Read More