ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പതിനൊന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 11,17450 തീര്‍ത്ഥാടകരാണ് നവംബർ 28 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. മണ്ഡലകാലം തുടങ്ങി 13-ാം ദിവസമായ വെള്ളിയാഴ്ച്ച പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 79442 പേർ മല കയറി. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ തുടരുന്ന തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.
Read Moreടാഗ്: 79
എന്റെ കേരളം പ്രദര്‍ശന വിപണന മേള:പത്തനംതിട്ട ജില്ലയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്
konnivartha.com : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോര്‍ട്ടില്‍ 10,51,590 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 9,60,725 രൂപയും ഉള്‍പ്പെടെ ആകെ 20,12,315 രൂപ വരുമാനം ലഭിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ ആകെ 33,13,090 രൂപ വരുമാനം നേടി.പ്രധാന സ്റ്റാളുകളും വരുമാനവും: കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി-1,26,800 രൂപ, സപ്ലൈകോ- 12,124 രൂപ, വിഎഫ്പിസികെ-12500 രൂപ, പത്തനംതിട്ട സമത സഹകരണ സംഘം- 46,000 രൂപ, ചൊള്ളനാവയല്‍ എസ് സി കോ-ഓപ്പറേറ്റീവ് സൊസൈറ്റി- 43500 രൂപ, സാമൂഹിക നീതി വകുപ്പ് വാണിജ്യ സ്റ്റാളുകള്‍-57629 രൂപ, കണ്‍സ്യൂമര്‍ഫെഡ്-2,87,000 രൂപ, ഖാദി ബോര്‍ഡ്-25,000 രൂപ, മില്‍മ-2,00000 രൂപ, ഹാന്റക്സ്- 25,000…
Read More