പ്രതിസന്ധികാലത്ത് വികസനവും ജനക്ഷേമവും മുന്‍കൂട്ടി കണ്ടുള്ള ബജറ്റ് : ഡെപ്യൂട്ടി സ്പീക്കര്‍ അടൂര്‍ മണ്ഡലത്തില്‍ ബജറ്റില്‍ 77 കോടി KONNI VARTHA.COM : ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ അടൂര്‍ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി 77 കോടി രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ കെ എസ് ആര് റ്റി സി ഫുഡ് ഓവര്‍ ബ്രിഡ്ജിന് അഞ്ചു കോടി അന്‍പത് ലക്ഷം, മണ്ണടി വേലുത്തമ്പി ദളവ പഠനഗവേഷണ കേന്ദ്രത്തിന് മൂന്ന് കോടി രൂപ, അടൂര്‍ പി ഡബ്ല്യുഡി കോംപ്ളക്സിന് അഞ്ച് കോടി എന്നിങ്ങനെ ഈ മൂന്ന് പദ്ധതികള്‍ക്കായി മാത്രം പ്രത്യേക ഭരണാനുമതിയും ലഭിച്ചു. അടൂര്‍ റവന്യൂ കോംപ്ലക്സിന് അഞ്ചു കോടി, അടൂര്‍ ഹോമിയോ കോംപ്ലക്സിന് എട്ടു കോടി, ഏറത്ത് പഞ്ചായത്ത് ഓഫീസിന് ഒന്നരകോടി, പുതിയകാവില്‍ ചിറ ടൂറിസത്തിന് അഞ്ചു കോടി, അടൂര്‍ സാംസ്കാരിക…
Read More