726 ആർട്ടിഫിഷ്യൽ ക്യാമറ : എവിടെയൊക്കെ

konnivartha.com : ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ ഈ മാസം 20ന് മിഴി തുറക്കും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വെച്ചിരിക്കുന്ന കാമറകൾ പ്രവർത്തനം തുടങ്ങുക. സംസ്ഥാനവ്യാപകമായി 726 ആർട്ടിഫിഷ്യൽ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 20ന് വൈകിട്ട് മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ദേശീയ,സംസ്ഥാന പാതകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 675 എണ്ണം ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെയുള്ളവരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമുള്ളവയാണ്. ഇത്തരം നിയമ ലംഘനങ്ങൾക്കും മഞ്ഞവര മുറിച്ചുകടക്കൽ, വളവുകളിൽ വരകളുടെ അതിർത്തി ലംഘിച്ച് ഓവർടേക്കിങ് എന്നിവയ്ക്കും ഇപ്പോഴത്തെ പിഴതന്നെയാകും ചുമത്തുക. എല്ലാ ജില്ലകളിലും കൺട്രോൾ റൂം ഉണ്ടായിരിക്കും. ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങൾ അതാത് സമയങ്ങളിൽ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമായി അയയ്ക്കും.…

Read More