പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അലുമ്നി അസോസിയേഷന്‍റെ നേതൃത്വത്തിൽ 1952 മുതൽ 2022 വരെയുള്ള കോളേജ് യൂണിയൻ ഭാരവാഹികളുടെ സംഗമം ഡിസംബർ 17 ശനിയാഴ്ച രാവിലെ 9.30വരെ വൈകിട്ട് 4.30 വരെ കോളേജ് ആഡിറ്റോറിയത്തിൽനടക്കുമെന്ന് കോളേജ് പ്രിൻസിപ്പാളും അലുമ്നി പ്രസിഡന്റുമായ ഡോ. ഫിലിപ്പോസ് ഉമ്മനും, വൈസ്പ്രസിഡന്റ്സലിംപി.ചാക്കോയും ജനറൽ സെക്രട്ടറി ഡോ.അനുപി.റ്റിയും, ജോയിന്റ് സെക്രട്ടറി ഡോ. റാണി എസ്. മോഹനും ,ഏക്സിക്യൂട്ടിവ് അംഗം മോൻസി ശമുവേലും പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 17ന് രാവിലെ9.30ന് രജിസ്ട്രേഷൻ.ഭാരവാഹികളായിരുന്ന നിര്യാതരായവർക്ക് അനുശോചനം രേഖപ്പെടുത്തും. ഉദ്ഘാടനം , യൂണിയൻ ഭാരവാഹികളെ ആദരിക്കൽ, ഭാരവാഹികളുടെ ഓർമ്മ പുതുക്കൽ ,കലാപരിപാടികൾ എന്നിവയും നടക്കും. ഒരിക്കൽ കൂടി കലാലയത്തിൽ എത്തുന്നവരെ കലാലയം സ്വീകരിക്കും. യൂണിയൻ ഭാരവാഹികളുടെ കൂടിചേരൽ ദീപ്തമായ ഓർമ്മകളുടെ പ്രതിഫലനമായിരിക്കും. തലമുറകളുടെസംഗമവേദിയായി ഈ ഒത്തുചേരൽ മാറും. വിശദവിവരങ്ങൾക്ക് 8547716844 എന്ന നമ്പരിൽ…
Read More