64-ാമത് ദേശീയ കലാപ്രദർശനത്തിന്റെ അവാർഡ്‌ദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു

  ലളിത് കലാ അക്കാദമി സംഘടിപ്പിച്ച 64-ാമത് ദേശീയ കലാപ്രദർശനത്തിന്റെ അവാർഡ് ദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുത്തു. ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി എല്ലാ അവാർഡ് ജേതാക്കളെയും അഭിനന്ദിക്കുകയും അവരുടെ സൃഷ്ടികൾ മറ്റ് കലാകാരന്മാർക്ക് പ്രചോദനമേകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ പാരമ്പര്യത്തിൽ, കലയെ വളരെക്കാലമായി ഒരു ആത്മീയ പരിശീലനമായി കണക്കാക്കുന്നുവെന്നും, കല സൗന്ദര്യാസ്വാദനത്തിന്റെ ഒരു മാധ്യമം മാത്രമല്ല, നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുന്നതിനും കൂടുതൽ സംവേദിയായ ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിനുമുള്ള ശക്തമായ ഉപകരണം കൂടിയാണ് എന്നും രാഷ്‌ട്രപതി പറഞ്ഞു. കലാകാരന്മാർ അവരുടെ ആശയങ്ങൾ, ദർശനം, ഭാവന എന്നിവയിലൂടെ ഒരു പുതിയ ഇന്ത്യയുടെ മാതൃക അവതരിപ്പിക്കുന്നുവെന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. കലാകാരൻമാർ അവരുടെ സമയവും ഊർജ്ജവും വിഭവങ്ങളും കലാസൃഷ്ടിക്കായി നിക്ഷേപിക്കുന്നുവെന്നും, ഇവയ്ക്ക് ന്യായമായ വില ലഭിക്കുന്നത് കലാകാരന്മാരെയും കലയെ ഒരു തൊഴിലായി പിന്തുടരാൻ ആഗ്രഹിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുമെന്നും…

Read More