65442 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ കഴിയുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ KONNIVARTHA.COM : :കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 635 കോടി രൂപയുടെ അനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.65442 കുടുംബങ്ങൾക്ക് ശുദ്ധ ജലമെത്തിക്കാൻ കഴിയുന്ന പദ്ധതിയാണ്. 2020ലെ ബഡ്ജറ്റിലാണ് കോന്നി നിയോജക മണ്ഡലത്തിൽ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കിയത്. വിശദമായ പദ്ധതി റിപ്പോർട്ടിനെ തുടർന്ന് 635 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.ഇതോടെ കോന്നി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ശുദ്ധ ജല വിതരണ പദ്ധതികളാകും. കലഞ്ഞൂർ പഞ്ചായത്തിൽ 11700 വീടുകളിലേക്കായി 116.48കോടി രൂപയുടെ അനുമതിയും ഏനാദിമംഗലം പഞ്ചായത്തിൽ പദ്ധതിക്കായി 8031 വീടുകളിൽ കണക്ഷൻ നൽകുന്നതിന് 105.69 കോടിയും .…
Read More