608 ആയുഷ് മെഡിക്കൽ ക്യാമ്പുകൾക്ക് ഇന്ന് മുതല്‍ തുടക്കം

    സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആയുഷ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എല്ലാ ബ്ലോക്കുകളിലും ഏറ്റവും അർഹമായ പട്ടികജാതി, പട്ടികവർഗ മേഖലകൾ തെരഞ്ഞെടുത്ത് അവിടെ ആയുർവേദം ഉൾപ്പെടെയുള്ള ഭാരതീയ ചികിത്സാ ശാസ്ത്രങ്ങളുടെയും ഹോമിയോപ്പതിയുടെയും പ്രത്യേക മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. ഒരു ബ്ലോക്കിൽ 4 ക്യാമ്പുകൾ ഉണ്ടാകും. സംസ്ഥാനത്താകെ 608 ആയുഷ് മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ആയുഷ് മെഡിക്കൽ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 14ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഒക്ടോബർ 14ന് ആരംഭിച്ച് ഈ മാസം തന്നെ മുഴുവൻ ആയുഷ് മെഡിക്കൽ ക്യാമ്പുകളും പൂർത്തിയാകുംവിധം…

Read More