കേരളത്തിൽ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

  konnivartha.com : ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതിനാൽ കേരളത്തിൽ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. തെക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യൂന മർദ്ദം ബുധനാഴ്ച രാവിലെയോടെയാണ് തീവ്രന്യൂന മർദ്ദമായി ( Depression ) ശക്തിപ്രാപിച്ചത്.   തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ (Trincomalee) ശ്രീലങ്കക്ക് 470 km അകലെ തെക്ക് – തെക്ക് കിഴക്കായും, നാഗപ്പട്ടണത്തിനു ( തമിഴ് നാട് ) 760 km അകലെ തെക്ക് – തെക്ക്കിഴക്കായും ചെന്നൈക്ക് 950 km അകലെ തെക്ക് – തെക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നു.   അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്രന്യൂന മർദ്ദമായി ( Deep Depression ) വീണ്ടും ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശ്രീലങ്കയുടെ കിഴക്കൻ തീരം വഴി തമിഴ് നാടിന്റെ…

Read More

പത്തനംതിട്ടയില്‍ 6,35,194 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു: ഡി.എം.ഒ

പത്തനംതിട്ടയില്‍ 6,35,194 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു: ഡി.എം.ഒ konni vartha.com : കോവിഡ് വാക്‌സിന്‍ വിതരണം പത്തനംതിട്ട ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയില്‍ 6,35,194 പേര്‍ ഇതുവരെ കോ വിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 4,90,508 പേര്‍ക്ക് ഒന്നാം ഡോസും 1,44,686 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ട്രൈബല്‍ വിഭാഗത്തില്‍ 2691 പേരും, എസ്.സി വിഭാഗത്തില്‍പ്പെടുന്ന ന്ന 24,097 പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. വൃദ്ധസദനങ്ങളിലും കിട പ്പുരോഗികള്‍ക്കുമുള്ള വാക്‌സിനേഷന്‍ ജില്ലയില്‍ നടക്കുന്നുണ്ട്. കിടപ്പു രോഗികളായ 859 പേര്‍ക്കും വൃദ്ധസദനങ്ങളിലെ അന്തേവാസികളായ 1477 പേര്‍ക്കും ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുളള കോവിഡ് വാക്‌സിനേഷന്‍ ജൂണ്‍ 15 ചൊവ്വ മുതല്‍ ആരംഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.

Read More