ആരോഗ്യമേഖലയിൽ ജില്ലയ്ക്ക് 42.72 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം : മന്ത്രി വീണാ ജോർജ് konnivartha.com : പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയിൽ 42.72 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ആയതായി ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. 2022 – 2024 വർഷത്തേക്കാണ് പദ്ധതി. കോന്നി മെഡിക്കൽ കോളജിൽ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം ശാക്തീകരണ പ്രവർത്തനങ്ങൾക്കായി 3.50 കോടി രൂപയും ജില്ലയിലെ പ്രധാന ആശുപത്രികളായ ജനറൽ ആശുപത്രി പത്തനംതിട്ടയ്ക്ക് ഐ.പി വാർഡ് ശാക്തീകരണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കുമായി മൂന്നു കോടി രൂപയും, അടൂർ ജനറൽ ആശുപത്രിയിലെ മാതൃ ശിശു സൗഹൃദ ബ്ലോക്കിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി 13 കോടി രൂപയും, വയോജന വാർഡ് നിർമ്മാണത്തിനായി 40 ലക്ഷം രൂപയ്ക്കും അംഗീകാരമായി. ഇതുകൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ…
Read More