56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള:നവംബർ 20 മുതൽ 28 വരെ ഗോവയില്‍ നടക്കും

  konnivartha.com; 56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 4 ദിവസം മാത്രം ശേഷിക്കെ മേളയുമായി ബന്ധപ്പെട്ട് ഇന്ന് പനാജിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകനും പങ്കെടുത്തു. മേളയുടെ ഭാഗമായി പനാജി ഐഎൻഒഎക്സ്, പോർവോറിം ഐഎൻഒഎക്സ്, പനാജിയിലെ മാക്വിനസ് പാലസ്, മഡ്ഗാവിലെ രവീന്ദ്ര ഭവൻ, പോണ്ട മാജിക് മൂവീസ്, പനാജിയിലെ അശോക, സമ്രാട്ട് സ്ക്രീന്‍സ് എന്നിവിടങ്ങളിൽ സിനിമകൾ പ്രദർശിപ്പിക്കുമെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പറഞ്ഞു. പ്രൗഢമായ പരേഡോടുകൂടിയാണ് ഈ വർഷം ചലച്ചിത്രമേളയ്ക്ക് തുടക്കം കുറിക്കുക. നവംബർ 20-ന് വൈകിട്ട് 3.30-ന് ഗോവ എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫീസ് മുതൽ കലാ അക്കാദമി വരെയാണ് പരേഡ്. മേളയില്‍ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളുടെ സൗകര്യത്തിന് എല്ലാ വേദികളിലേക്കും സൗജന്യ…

Read More