കോന്നി നിയോജക മണ്ഡലത്തില്‍ 55.55 കോടിയുടെ കിഫ്ബി പദ്ധതിക്ക് അംഗീകാരമായി

    konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് പദ്ധതികള്‍ക്കായി 55.55 കോടി രൂപ അനുവദിക്കാന്‍ കിഫ്ബി യോഗത്തില്‍ തീരുമാനമായതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് നിര്‍മാണത്തിനും, കോന്നി ഗവ.മെഡിക്കല്‍ കോളജ് വികസനത്തിനുമായാണ് തുക അനുവദിച്ചത്. റോഡ് നിര്‍മാണത്തിന് 36.83 കോടിയും, മെഡിക്കല്‍ കോളജ് വികസനത്തിന് 18.72 കോടിയുമാണ് അനുവദിച്ചത്. അച്ചന്‍കോവില്‍- പ്ലാപ്പള്ളി റോഡ് അച്ചന്‍കോവില്‍-പ്ലാപ്പള്ളി റോഡ് മൂന്നു റീച്ചുകളിലാണ് പുനര്‍നിര്‍മാണം. തണ്ണിത്തോട് -ചിറ്റാര്‍ ആദ്യ റീച്ച് 5.9 കിലോമീറ്ററാണ്. 3.80 കിലോമീറ്റര്‍ ദൂരത്തില്‍ ഉറുമ്പിനി -വാലുപാറ റോഡ് രണ്ടാം റീച്ചും സീതത്തോട് പാലമാണ് മൂന്നാം റീച്ചില്‍ ഉള്‍പ്പെടുന്നത്. വനത്തില്‍ കൂടി കടന്നു പോകുന്ന ഭാഗങ്ങളില്‍ റോഡിന് വീതി കൂട്ടി നിര്‍മിക്കേണ്ടതുണ്ട്. അച്ചന്‍കോവില്‍-കല്ലേലി, തണ്ണിത്തോട് – ചിറ്റാര്‍ ഭാഗങ്ങളില്‍ വനം വകുപ്പ് അനുമതിയോടെയാണ് നിര്‍മാണം നടത്തുന്നത്. സീതത്തോട് പാലം ഉള്‍പ്പെടെ വനേതര…

Read More