ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഐഎഫ്എഫ്ഐയുടെ 53-ാം പതിപ്പ് 2022 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും. 79 രാജ്യങ്ങളിൽ നിന്നായി 280 ചലച്ചിത്രങ്ങളാണ് ഇക്കൊല്ലം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ സിനിമകളും ‘ഇന്ത്യൻ പനോരമ’യിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്രവിഭാഗത്തിൽ 183 സിനിമകളുണ്ടാകും. · സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം സ്പാനിഷ് ചലച്ചിത്രകാരൻ കാർലോസ് സൗറയ്ക്കു നൽകും · ‘സ്പോട്ട്‌ലൈറ്റ്’ വിഭാഗത്തിൽ കൺട്രി ഫോക്കസ് പാക്കേജിനുകീഴിൽ ഫ്രാൻസിൽനിന്നുള്ള 8 സിനിമകൾ പ്രദർശിപ്പിക്കും · ഡീറ്റർ ബെർണർ സംവിധാനംചെയ്ത ഓസ്ട്രിയൻ ചിത്രമായ അൽമ ആൻഡ് ഓസ്കറാണ് ഉദ്ഘാടനചിത്രം; സമാപനചിത്രം ക്രിസ്റ്റോഫ് സനൂസിയുടെ പെർഫെക്റ്റ് നമ്പർ · ഐഎഫ്എഫ്ഐയിലും ഫിലിം ബസാറിലും ഈ വർഷം നിരവധി പുതിയ സംരംഭങ്ങൾ · ഗോവയിലുടനീളം കാരവനുകൾ വിന്യസിക്കുകയും സിനിമകൾ പ്രദർശിപ്പിക്കുകയുംചെയ്യും ·…
Read More