ഇറാനിലുള്ള 1,500 ലധികം ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു

  ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ‌ ഇറാനിലുള്ള ഇന്ത്യൻ വിദ്യാർഥികളെ ഇറാനിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം.1,500 ലധികം ഇന്ത്യൻ വിദ്യാർഥികൾ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരിൽ ഭൂരിഭാ​ഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നു.എംബസിയുടെ സൗകര്യത്തോടെ വിദ്യാർഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണ്’, തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍ ഉള്ള ഇന്ത്യന്‍ സമൂഹംബന്ധപ്പെടേണ്ടനമ്പര്‍     Emergency contact numbers :📞 +972 54-7520711 / +972 54-3278392

Read More