konnivartha.com :മദ്യപിച്ച്കെ എസ് ആര് ടി സി ബസ് ഓടിച്ച മൂന്ന് ഡ്രൈവർമാരെയും, മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡിപ്പോ ജീവനക്കാരൻ, സഹപ്രവർത്തകനെ കയ്യേറ്റം ചെയ്ത എടിഒ അടക്കം അഞ്ച് പേരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയ വൈക്കം യൂണിറ്റിലെ ഡ്രൈവർ സി ആർ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവർ ലിജോ സി ജോൺ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പോലീസ് പരിശോധനയിൽ പിടിയിലായ ഇവരെ ഞാൻ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ആയിരം പ്രാവശ്യം പോലീസ് സ്റ്റേഷനിൽ ഇരുത്തി എഴുതിപ്പിച്ചതും ഈ ജീവനക്കാർ യൂണിഫോമിൽ ഇരുന്ന് എഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് കോർപ്പറേഷന്റെ സത്പേരിന് കളങ്കമുണ്ടാക്കുകയും ചെയ്തിരുന്നു.…
Read More