സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി പത്തനംതിട്ട ജില്ലയ്ക്ക് 9,44,04,600 രൂപ അനുവദിച്ചെന്നും തുകയുടെ വിതരണം തുടങ്ങിയെന്നും ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. 2022 ഡിസംബര്‍ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 9,43,77,400 രൂപയും 2022 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മസ്റ്ററിംഗ് അരിയര്‍ തുകയായ 27,200 രൂപയും ചേര്‍ത്ത് ആകെ 9,44,04,600 രൂപയാണ് ജില്ലയ്ക്ക് ലഭിച്ചത്. 2022 ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ ഇനത്തില്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ പെന്‍ഷന്‍ 92,83,800 രൂപയും ഓള്‍ഡ് ഏജ് പെന്‍ഷന്‍ 5,76,15,600 രൂപയും ഡിസെബിലിറ്റി പെന്‍ഷന്‍ 81,94,200 രൂപയും അണ്‍മാരീഡ് വുമണ്‍ പെന്‍ഷന്‍ 9,20,600 രൂപയും വിധവ പെന്‍ഷന്‍ 1,83,63,200 രൂപയും ഉള്‍പ്പെടെ ആകെ 9,43,77,400 രൂപ ലഭിച്ചു. 2022 സെപ്റ്റംബര്‍ മാസത്തെ കുടിശിക ഇനത്തില്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ പെന്‍ഷന്‍ 4,800 രൂപയും ഓള്‍ഡ് ഏജ് പെന്‍ഷന്‍ 9,600 രൂപയും…
Read Moreടാഗ്: 44
ശബരിമല: ഇതു വരെ വിറ്റത് 4,44,410 ടിന്‍ അരവണ
ശബരിമലയില്‍ മണ്ഡല – മകരവിളക്ക് തീര്‍ഥാടനം തുടങ്ങിയ ശേഷം ഇതുവരെ വിറ്റത് 4,44,410 ടിന്‍ അരവണ. തപാല്‍ മുഖേനയുള്ള വില്‍പ്പന അടക്കമുള്ള കണക്കാണിത്. പത്ത് ടിന്നുകളുള്ള അരവണ പായസത്തിന്റെ ബോക്സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിട്ടുണ്ട്. 80 രൂപയാണ് ഒരു ടിന്‍ അരവണയുടെ വില. 98,477 പാക്കറ്റ് അപ്പമാണ് ഇതു വരെ വിറ്റുപോയത്. 35 രൂപയാണ് ഒരു പാക്കറ്റ് അപ്പത്തിന്റെ നിരക്ക്. മകരവിളക്ക് തീര്‍ഥാടന കാലത്തെ വില്‍പ്പനയ്ക്കായി 60,000 ടിന്‍ അരവണയും, 8,000 പാക്കറ്റ് അപ്പവുമാണ് തയാറാക്കിയിരിക്കുന്നത്. ആകെ വിറ്റ അരവണ ടിന്നുകളില്‍ 37,239 എണ്ണം തപാല്‍ വഴി സ്വാമി പ്രസാദം പദ്ധതിയിലൂടെയാണ് ഇത്തവണ വിറ്റത്. 450 രൂപ മുടക്കി ഭക്തര്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്ത പോസ്റ്റ് ഓഫീസ് മുഖേന സ്വാമി പ്രസാദത്തിനായി ബുക്ക് ചെയ്യാം. അരവണ പ്രസാദം കൂടാതെ സന്നിധാനത്തെ പ്രധാന വഴിപാടുകളായ വിഭൂതി, മഞ്ഞള്‍, കുങ്കുമം,…
Read More