4138 പേർക്ക് കോവിഡ്, 7108 പേർ രോഗമുക്തി നേടി

  ചികിത്സയിലുള്ളവർ 86,681; അഞ്ച് പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ തിങ്കളാഴ്ച 4138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂർ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂർ 195, ഇടുക്കി 60, കാസർഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പൻ ചെട്ടിയാർ (80), വട്ടിയൂർക്കാവ് സ്വദേശി ഞ്ജാനബല സുബ്രഹ്‌മണ്യം (55), വിഴിഞ്ഞം സ്വദേശി ഡേവിഡ്‌സൺ (61), നെടുമങ്ങാട് സ്വദേശി ബാബു (85), കൊല്ലം കൂവക്കാട് സ്വദേശി അപ്പു (73), പുത്തൻകുളങ്ങര സ്വദേശി സുന്ദരേശൻ (65), പെരുമ്പുഴ സ്വദേശി സോമൻ (81), കൊല്ലം സ്വദേശി അഞ്ജന അജയൻ…

Read More