റോള്‍ ഒബ്‌സര്‍വറുടെ മൂന്നാം സന്ദര്‍ശനം : രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

  സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2025ന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുന്നോടിയായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇആര്‍ഒമാരുടെയും യോഗം റോള്‍ ഒബസര്‍വര്‍ ബിജു പ്രഭാകറിന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്നു. ജനുവരി ആറിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അന്തിമ വോട്ടര്‍ പട്ടികയുടെ രണ്ടുസെറ്റ് പകര്‍പ്പുകള്‍ നല്‍കും. വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സജീവമായി പങ്കെടുക്കണമെന്ന് റോള്‍ ഒബ്‌സര്‍വര്‍ അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടികയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് യഥാസമയം കണ്ടെത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ രേഖാമൂലം അറിയിക്കണം. ഇതുവഴി തെറ്റായി പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കുന്നതിന് സാധിക്കും. രണ്ട് മാസത്തിലൊരിക്കല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും യോഗം വില്ലേജ് തലത്തില്‍ വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം അറിയിച്ചു.ജില്ലാ കലക്ടര്‍ എസ്. പ്രേം…

Read More