കോന്നി മെഡിക്കല്‍ കോളജില്‍ നടക്കുന്നത് 352 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍: അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ

  konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ 352 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. കോന്നിയുടെ വികസനസ്വപ്നങ്ങള്‍ ഓരോന്നായി പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്.   കോന്നി മണ്ഡലത്തിലെ റോഡുകള്‍ ബിഎം, ബിസി ടാറിംഗ് ചെയ്ത് ഉന്നത നിലവാരത്തിലാക്കി. താലൂക്ക് ആശുപത്രിയില്‍ 12 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രമാടം കുടുംബാരോഗ്യകേന്ദ്രം ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ആ ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേര്‍ന്നു. ഇനിയും പ്രമാടം കുടുംബാരോഗ്യകേന്ദ്രം കേന്ദ്രീകരിച്ച് ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാനുണ്ട്. പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി നബാര്‍ഡിലേക്ക് എട്ട് കോടി രൂപയുടെ പ്രപ്പോസല്‍ നല്‍കി കഴിഞ്ഞുവെന്നും എംഎല്‍എ പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ആര്‍ദ്രം മിഷനിലുള്‍പ്പെടുത്തിയ പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലയുടെ ധന്യനിമിഷങ്ങളില്‍ ഒന്നാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്…

Read More