മണ്ഡല കാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42,20,15,585 രൂപയാണ് അപ്പം അരവണ വില്പനയിൽ ലഭിച്ചത്. ഈ വർഷം ഡിസംബർ 5 വരെ അരവണ വിൽപ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വിൽപ്പനയിലൂടെ 6,17,94,540 രൂപയും ലഭിച്ചു. 18,34 ,79455 രൂപയാണ് ഇക്കുറി ഈ രംഗത്തെ വർധന. ആദ്യ പന്ത്രണ്ട് ദിവസത്തിനുള്ളിൽ അപ്പം വിറ്റുവരവ് 35328555 രൂപയായിരുന്നു . അരവണ വില്പനയാകട്ടെ 289386310 രൂപയും. സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട് കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ വിൽപ്പന നടക്കുന്നത്. അയ്യപ്പ ഭക്തർക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോർഡ്…
Read Moreടാഗ്: 34
അനധികൃതമായി റേഷൻ കാർഡുകൾ കൈവശം വെച്ചത് 34,550 പേർ
അനധികൃതമായി റേഷൻ കാർഡുകൾ കൈവശം വെച്ചത് 34,550 പേർ; 5.17 കോടി പിഴ ഈടാക്കി *പുതുതായി 331152 റേഷൻ കാർഡുകൾ അനുവദിച്ചു *4818143 ഓൺലൈൻ അപേക്ഷകളിൽ 4770733 എണ്ണം പരിഹരിച്ചു ഈ സർക്കാർ അധികാരമേറ്റ ശേഷം 2021 മെയ് 21 മുതൽ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേർ അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. ഇവരുടെ കാർഡുകൾ മാറ്റുകയും പിഴയിനത്തിൽ 5,17,16852.5 രൂപ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ജില്ലാടിസ്ഥാനത്തിൽ ആലപ്പുഴയിലാണ് കൂടുതൽ ആളുകൾ അനർഹമായി കാർഡുകൾ കൈവശം വെച്ചതായി കണ്ടെത്തിയത്-8896, രണ്ടാമത് പത്തനംതിട്ട-5572. ഈ സർക്കാറിന്റെ കാലയളവിൽ ആകെ 3,31,152 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു. ഇതിൽ 77962 പിങ്ക് കാർഡുകളും (പി.എച്ച്.എച്ച്) 246410 വെള്ള കാർഡുകളും (എൻ.പി.എൻ.എസ്) 6780 ബ്രൗൺ കാർഡുകളും (എൻ.പി.ഐ) ആണ്. ഇതേ കാലയളവിൽ മാറ്റി കൊടുത്ത റേഷൻ കാർഡുകളുടെ എണ്ണം 288271 ആണ്. ഇതിൽ 20712 മഞ്ഞ കാർഡുകളും 267559 പിങ്ക് കാർഡുകളുമാണ്. റേഷൻ കാർഡുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച ഓൺലൈൻ അപേക്ഷകൾ 4818143. ഇവയിൽ 4770733 അപേക്ഷകൾ തീർപ്പാക്കി. പിങ്ക് കാർഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2022 സെപ്റ്റംബർ 13 മുതൽ 2022 ഒക്ടോബർ 31 വരെ 73228 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷം കാർഡ് മാറ്റത്തിന് 49394 അപേക്ഷകർ…
Read Moreപഞ്ചായത്ത്-നഗരസഭാ ഓഫീസുകളിൽ ഒറ്റ ദിവസം തീർപ്പാക്കിയത് 34,995 ഫയലുകൾ
ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് ഓഫീസുകളും 87 മുൻസിപ്പാലിറ്റി ഓഫീസുകളും 6 കോർപ്പറേഷൻ ഓഫീസുകളും അവധിദിനമായ ഞായറാഴ്ച പ്രവർത്തിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ആകെ 34,995 ഫയലുകൾ ഇന്ന് ഒറ്റദിവസം കൊണ്ട് തീർപ്പാക്കി. പഞ്ചായത്തുകളിൽ 33,231 ഫയലുകളും, മുൻസിപ്പൽ- കോർപ്പറേഷൻ ഓഫീസുകളിൽ 1764 ഫയലുകളുമാണ് ഇന്ന് തീർപ്പാക്കിയത്. അവധി ദിനത്തിലെ ഓഫീസ് പ്രവർത്തനം കാണുന്നതിനായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. 90 ഫയലുകളാണ് ഇന്ന് രാവിലെ മയ്യിൽ പഞ്ചായത്തിൽ പെൻഡിംഗ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12.15ന് മന്ത്രി അവിടെ എത്തുമ്പോളേക്കും 59 എണ്ണം തീർപ്പാക്കിയിരുന്നു, പെൻഡിംഗ് ഫയലുകൾ 31 ആയി കുറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണി ആകുമ്പോൾ തന്നെ മയ്യിലിലെ മുഴുവൻ ഫയലും തീർപ്പാക്കി.…
Read More