8,300 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. വിശപ്പ് രഹിത കേരളം സൃഷ്ടിക്കുന്നതിൽ സിവിൽ സപ്ലൈസ് വകുപ്പ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു . അർഹരായ 28,300 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ മുൻഗണനാ പട്ടിക ശുദ്ധീകരിക്കാനും അർഹരായ എല്ലാവർക്കും മുൻഗണനാ കാർഡ് നൽകുവാനുമുള്ള നടപടികൾ പല ഘട്ടങ്ങളായി നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 5,27,861 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ തരം മാറ്റി നൽകി. സംസ്ഥാനത്ത് അനർഹരായിട്ടുള്ള 1,72,000-ൽ പരം കുടുംബങ്ങൾ അവരുടെ കൈവശമുണ്ടായിരുന്ന കാർഡ് സറണ്ടർ ചെയ്തതുകൊണ്ടാണ് അർഹതയുള്ള കുടുംബങ്ങൾക്കായി നമുക്ക് ഈ പ്രക്രിയ ആരംഭിക്കുവാൻ സാധിച്ചത്. നവംബർ 17 മുതൽ കാർഡ് തരം മാറ്റുന്നതിന് ഓൺലൈനായി അപേക്ഷിക്കാൻ…
Read More