29 വ്യക്തികൾക്ക് നാരി ശക്തി പുരസ്‌കാരങ്ങൾ: കേരളത്തിൽ നിന്ന് രണ്ട് പേർക്ക്

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 29 വ്യക്തികൾക്ക് നാരി ശക്തി പുരസ്‌കാരങ്ങൾ: കേരളത്തിൽ നിന്ന് രണ്ട് പേർക്ക് KONNI VARTHA.COM : 2022 മാർച്ച് 8 ന് ന്യൂ ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്, 2020, 2021 വർഷങ്ങളിലെ നാരീ ശക്തി പുരസ്‌കാരം സമ്മാനിക്കും. പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിക്കും.   ചടങ്ങിൽ 28 അവാർഡുകൾ (2020, 2021 വർഷങ്ങളിൽ 14 വീതം) 29 വ്യക്തികൾക്ക് ആണ് നൽകുന്നത്. സ്ത്രീകളുടെ, പ്രത്യേകിച്ച് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സ്ത്രീകളുടെ ശാക്തീകരണത്തിനായി വിശിഷ്ട സേവനങ്ങൾ നൽകിയവർക്കാണ് അംഗീകാരമായി പുരസ്‌കാരം നൽകുന്നത്.   സമൂഹത്തിൽ ശുഭകരമായ മാറ്റത്തിന്റെ ഉൽപ്രേരകമായി വർത്തിക്കുന്നതും, വിവിധ മേഖലകളിൽ വിശിഷ്ട സംഭാവനകൾ നൽകിയവരുമായ വ്യക്തികളെയും സ്ഥാപനങ്ങളെയും അംഗീകരിക്കുന്നതിനുള്ള കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഒരു…

Read More