പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി നവോദയ വിദ്യാലയ പദ്ധതിക്ക് (കേന്ദ്ര മേഖലാ പദ്ധതി) കീഴിൽ നവോദയ വിദ്യാലയങ്ങളില്ലാത്ത രാജ്യത്തെ ജില്ലകളിലായി 28 നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി. ഈ 28 വിദ്യാലയങ്ങളുടെ പട്ടിക ഇതിനൊപ്പം. 2024-25 മുതൽ 2028-29 വരെയുള്ള അഞ്ച് വർഷത്തിനിടെ 28 നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ആകെ കണക്കാക്കിയ ഫണ്ട് 2359.82 കോടി രൂപയാണ്. ഇതിൽ 1944.19 കോടി രൂപ മൂലധന ചെലവും 415.63 കോടി രൂപ പ്രവർത്തന ചെലവും ഉൾപ്പെടുന്നു. 560 വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സമ്പൂർണ നവോദയ വിദ്യാലയം പ്രവർത്തിപ്പിക്കുന്നതിന് സമിതി നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. അതിലൂടെ, 560 x 28 = 15,680 വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും. നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്, ഒരു സമ്പൂർണ നവോദയ വിദ്യാലയം 47 പേർക്ക്…
Read More