മയക്കുമരുന്ന് കടത്തിനെതിരായ നടപടികളുടെ ഭാഗമായി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡിആർഐ) കൊൽക്കത്ത മേഖലാകേന്ദ്രം ബഹുതല ദൗത്യത്തിലൂടെ 2025 സെപ്റ്റംബർ 12-ന് പുലർച്ചെ മൂന്നിടങ്ങളില്‍ ഒരേ സമയം പരിശോധന നടത്തി. എൻഎസ്‌സിബിഐ വിമാനത്താവളത്തിലും ജാദവ്പൂരിലെ ബിജോയ്‌ഗഢ് ഭാഗത്തെ രണ്ട് ജനവാസമേഖലകളിലുമായിരുന്നു പരിശോധന. മുഖ്യസൂത്രധാരന്റെ വീട്ടിൽ നിന്ന് വലിയ അളവിൽ കഞ്ചാവും വെള്ളത്തില്‍ വളര്‍ത്തുന്ന കഞ്ചാവും കൊക്കെയ്നും കണ്ടെത്തി. ഇയാള്‍ വാടകയ്‌ക്കെടുത്ത് പ്രവർത്തിപ്പിച്ച രണ്ടാമത്തെ കേന്ദ്രത്തില്‍നിന്ന് വലിയ അളവില്‍ വിതരണത്തിനായി തയ്യാറാക്കിയ കഞ്ചാവും പിടിച്ചെടുത്തു. കൊൽക്കത്തയിൽ മയക്കുമരുന്ന് വിതരണം ചെയ്യാനും വിൽക്കാനും സംഘത്തലവന്‍ നിയോഗിച്ച നാലുപേരെയും ഇവിടെനിന്ന് പിടികൂടി. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിക്കാൻ സഹായിച്ച സംഘത്തിലെ മറ്റൊരാളെയും പിടികൂടി. അതേസമയം ഡംഡമിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ മറ്റൊരു ദൗത്യത്തില്‍ ബാങ്കോക്കിൽ നിന്നെത്തിയ മയക്കുമരുന്ന്…
Read More