ശബരിമല: എരുമേലി-പമ്പ പരമ്പരാഗത കാനന പാതയിലൂടെ ഇതുവരെ ശബരീശനെ കാണാന്‍ എത്തിയത് 1,26,146 ഭക്തര്‍. 24.5 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇതുവഴി പമ്പയില്‍ എത്തുന്നത്. എരുമേലിയില്‍ നിന്നുള്ള ഭക്തര്‍ക്ക് അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിലൂടെ രാവിലെ 7 മണി മുതല്‍ വനംവകുപ്പ് ചെക്പോസ്റ്റുകള്‍ കടന്ന് കാനന പാതയിലേക്ക് പ്രവേശിക്കാം. അഴുതയില്‍ ഉച്ചക്ക് 2.30 വരെയും മുക്കുഴിയില്‍ വൈകിട്ട് 3.30 വരെയുമാണ് ഭക്തരെ കടത്തിവിടുക. അഴുതയില്‍ നിന്നും കല്ലിടാംകുന്ന്, വെള്ളാരംചെറ്റ, പുതുശ്ശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നീ സ്ഥലങ്ങളിലൂടെ 18.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പമ്പയിലെത്തും. ഇതിനിടയില്‍ സ്വാമി അയ്യപ്പന്‍ പൂങ്കാവനം പുനരുദ്ധാരണ (സാപ്പ് ) കമ്മിറ്റിയുടെ 8 ഇടത്താവളങ്ങളുണ്ട്. പൂര്‍ണമായും വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇടത്താവളങ്ങളില്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നതിനൊപ്പം വിശ്രമിക്കാനും സാധിക്കും. വന്യമൃഗ ശല്യം തടയാന്‍ പാതയുടെ ഇരുവശത്തും ഫെന്‍സിംഗ് ചെയ്തിട്ടുണ്ട്. അഴുതയില്‍ നിന്ന് ആദ്യസംഘവും…
Read Moreടാഗ്: 26
സ്‌കൂള്‍ കുട്ടികള്‍ക്ക് ഇമ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം 25, 26, 27 തീയതികളില്‍
konnivartha.com : പത്തനംതിട്ട ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ആയുഷ് ഹോമിയോപ്പതി വകുപ്പ് കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയിലൂടെ സ്‌കൂള്‍കുട്ടികള്‍ക്ക് ഈ മാസം 25, 26, 27 തീയതികളില്‍ ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കും. എല്ലാ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലും തിരഞ്ഞെടുത്ത പ്രത്യേക കിയോസ്‌കുകളിലുമാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുഖേന മരുന്ന് വിതരണം ചെയ്യുക. ജില്ലയില്‍ 56 സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളിലൂടെയും അധികമായി സ്ഥാപിച്ച ഏഴ് കിയോസ്‌കുകളിലൂടെയും മരുന്ന് വിതരണം നടത്താനുള്ള സംവിധാനങ്ങള്‍ തയാറായതായി ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ഡി. ബിജുകുമാര്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്ന നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മരുന്ന് വിതരണം നടത്തും. മരുന്ന് കഴിക്കുന്ന കുട്ടികള്‍ ഓരോ 21 ദിവസം കൂടുമ്പോഴും അടുത്ത ഡോസ് ആവര്‍ത്തിച്ചു കഴിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമാണ് കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്നത്. …
Read More