23 വർഷമായി കാണാത്ത ഫയൽ 24 മണിക്കൂറിനകം കണ്ടുകിട്ടി

മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങൾ നല്കാനും ആശ്രിത നിയമനത്തിനും സർവ്വീസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ വിഷയത്തിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിൽ തീരുമാനം. സംസ്ഥാന വിവരാവകാശ കമ്മീഷണർ വിചാരണ ചെയ്തതോടെ  23 വർഷമായി കാണാതിരുന്ന രേഖ 24 മണിക്കൂറിൽ ലഭ്യമായി. ഇടുക്കിയിൽ ഡി എം ഒ ഓഫീസിൽ നിന്നാണ് ഫയൽ കാണാതായത്. മലപ്പുറത്തായിരുന്നു വിചാരണ. 24 മണിക്കൂറിനകം സർവ്വീസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വന്തം സർവ്വീസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന് കമ്മീഷണർ എ.അബ്ദുൽ ഹക്കീം താക്കീത് നല്കിയതോടെയാണ് ഫയൽ എത്തിയത്. തലസ്ഥാനത്തെ ചേംബറിൽ കമ്മീഷണർ തിരിച്ചെത്തിയപ്പോൾ ഇടുക്കി ഓഫീസിൽ നിന്ന്‘ സർവ്വീസ് ബുക്കും ഇതര രേഖകളുമായി ഉദ്യോഗസ്ഥരും എത്തുകയായിരുന്നു. ഇടുക്കി ഡി എം ഒ ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫീസറായിരുന്ന ജയരാജൻ സർവ്വീസിലിരിക്കെ മരിച്ചത് 2017 ലാണ്. ജയരാജന്റെ സർവ്വീസ്ബുക്ക് 2000 മേയിൽ അക്കൗണ്ടൻറ് ജനറലിന്റെ ഓഫീസിലേക്ക്…

Read More