2025 ലെ ദേശീയ അധ്യാപക പുരസ്കാരത്തിൽ കേരളത്തിന് ഇരട്ടനേട്ടം konnivartha.com: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 ലെ ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള രണ്ട് അധ്യാപകർ പുരസ്കാര പട്ടികയിൽ ഇടം നേടി. തിരുവനന്തപുരം കല്ലറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ കിഷോർകുമാർ എം.എസ്, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐഐഎസ്ടി) സീനിയർ പ്രൊഫസറും അസോസിയേറ്റ് ഡീനുമായ പ്രൊഫ. മനോജ് ബി.എസ് എന്നിവരാണ് മലയാളികളായ പുരസ്കാര ജേതാക്കൾ. വിദ്യാഭ്യാസത്തോടുള്ള ലിംഗപരമായ സംവേദനക്ഷമതയുള്ള സമീപനത്തിനാണ് കിഷോർകുമാറിന് അംഗീകാരം. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനായി വിദ്യാഭ്യാസത്തിൽ ഊന്നി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഈ പ്രവർത്തനങ്ങളിലൂടെ പെൺകുട്ടികൾക്കിടയിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കുടുംബങ്ങളുമായി ഇടപഴകുന്നതിനും വിശ്വാസം വളർത്തുന്നതിനുമായി അദ്ദേഹം വിദൂര ഗ്രാമങ്ങൾ സന്ദർശിക്കും. ആകാശവാണിയിൽ അദ്ദേഹം…
Read More